കോഴിക്കോട്: കല്ലാനോട് സെന്റ് മേരീസ് എച്ച്.എസ്.എസ് ഗ്രൗണ്ടിൽ വെച്ച് നടന്ന പതിനാറാമത് ജില്ലാ ജൂനിയർ ബേസ്ബോൾ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ എളേറ്റിൽ എം.ജെ ഹയർ സെക്കന്ററി സ്കൂളിനെ (8 - 6) എന്ന സ്കോറിന് പരാജയപ്പെടുത്തി കൊടുവള്ളി കെ.എം.ഒ ഹയർ സെക്കന്ററി സ്കൂളും പെൺകുട്ടികളുടെ വിഭാഗത്തിൽ സ്പീഡ്ബോൾ അക്കാദമി കോടഞ്ചേരിയെ (6 -2 ) എന്ന സ്കോറിന് പരാജയപ്പെടുത്തി വടകര സെന്റ് ആന്റണീസ് ഗേൾസ് ഹൈസ്കൂളും ജേതാക്കളായി. 

ഇരു വിഭാഗങ്ങളിലും ഹൈടെക് പബ്ലിക് സ്കൂൾ കുറ്റ്യാടി മൂന്നാം സ്ഥാനം കരസ്ഥമാക്കി. സമാപന ചടങ്ങിൽ ജില്ലാ ബേസ്ബോൾ അസോസിയേഷൻ പ്രസിഡന്റ് കെ.എം ജോസഫ്‌ വിജയികൾക്ക് ട്രോഫിയും മെഡലുകളും വിതരണം ചെയ്തു. 

അസോസിയേഷൻ വൈസ് പ്രസിഡന്റ് അനീസ് മടവൂർ അദ്ധ്യക്ഷത വഹിച്ചു.ചടങ്ങിൽ ഫ്രാൻസിസ് സൊബാസ്റ്റിൻ, സണ്ണി ജോസഫ്, മാക്സിൻ, കെ.അനിൽ, റമീസ് കാരന്തൂർ ,കെ.അക്ഷയ്, കെ.കെ ഷിബിൻ, വിപുൽ വി ഗോപാൽ ,ദിൻഷ കല്ലി തുടങ്ങിയവർ സംസാരിച്ചു. അസോസിയേഷൻ സെക്രട്ടറി പി.എം എഡ്‌വേർഡ് സ്വാഗതവും സിന്ധു ഷിജോ നന്ദിയും പറഞ്ഞു.