കോഴിക്കോട്: കിനാലൂർ ഉഷാ സ്കൂൾ സിന്തറ്റിക് ട്രാക്കിൽ വച്ച് നടന്ന കോഴിക്കോട് ജില്ലാ ജൂനിയർ അത്‍ലറ്റിക് ചാമ്പ്യൻഷിപ്പിൽ 301 പോയന്റ് നേടി മലബാർ   സ്പോർട്സ്  അക്കാദമി   ചാമ്പ്യൻമാരായി. രണ്ടാം സ്ഥാനം 112 പോയന്റ് നേടി കോടഞ്ചേരി സെന്റ് ജോസഫ് എച്ച്എസ് നേടി.

മൂന്നാം സ്ഥാനം  74 പോയിന്‍റ് നേടി സായി കോഴിക്കോട് കരസ്ഥമാക്കി. ബാലുശ്ശേരി  നിയോജകമണ്ഡലം എംഎൽഎ  പുരുഷൻ കടലുണ്ടി വിജയികൾക്കുള്ള ട്രോഫികൾ വിതരണം ചെയ്തു. ജില്ലാ അത്ലറ്റിക് അസോസിയേഷൻ പ്രസിന്‍റ് ടിഎം  അബ്ദുറഹിമാൻ  മാസ്റ്റർ അധ്യക്ഷത വഹിച്ചു.

ദേശീയ വോളി അസോസിയേഷൻ  സെക്രട്ടറി എകെ മുഹമ്മദ് അഷ്റഫ്, കേരള സ്പോർട്സ് കൗൺസിൽ മെമ്പർ പിടി അഗസ്റ്റിൻ,  ട്രഷറർ പിടി അബ്ദുൽ അസിസ്, ഡോ. റോയി ജോൺ, കെഎം ജോസഫ് എന്നിവർ ആശംസകൾ നേർന്നു. അത്‍ലറ്റിക് കോച്ച് ടോമി ചെറിയാൻ സ്വാഗതവും ജില്ലാ അത്‍ലറ്റിക് അസോസിയേഷൻ സെക്രട്ടറി വികെ തങ്കച്ചൻ നന്ദിയും പറഞ്ഞു.