മരിച്ചയാളുടെ വീട്ടിലെ പനി ബാധിച്ച രണ്ടു പേരുടെയും മരിച്ചയാളുടെയും സാമ്പിളുകൾ രോഗകാരണം കണ്ടെത്താൻ മണിപ്പാൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്. റിസൾട്ട് ലഭിച്ചിട്ടില്ല. ജനങ്ങൾ ഊഹാപോഹങ്ങളിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡിഎംഒ അറിയിച്ചു.
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ ഒരാൾ പനി ബാധിച്ച് മരിച്ചത് നിപ വൈറസ് മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നും സാമൂഹിക മാധ്യമങ്ങളിലും മറ്റും പ്രചരിക്കുന്നത് അടിസ്ഥാന രഹിതമാണെന്നും ഡിഎംഒ ഡോ. വി. ജയശ്രീ അറിയിച്ചു.