കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ 16 പ്രദേശങ്ങൾ കൂടി കണ്ടെയിൻമെൻറ് സോണുകളായി പ്രഖ്യാപിച്ചു.
11 പ്രദേശങ്ങളെ കണ്ടെയ്ൻമെന്റ് സോണിൽ നിന്നും ജില്ലാ കലക്ടർ ഒഴിവാക്കി.

അഴിയൂർ ഗ്രാമ പഞ്ചായത്തിലെ വാർഡുകൾ ആയ 1 പൂഴിത്തല (ഫാത്തിമ മദ്രസ ഏരിയ) ,2 -ചുങ്കം നോർത്ത് (ഡോബികുളം ഏരിയ ),15 കുഞ്ഞിപ്പള്ളി (പള്ളി വളപ്പ് റോഡ് അച്യുതൻ സ്മാരക ബിൽഡിംഗ് ),16 -അണ്ടി കമ്പനി (എരിക്കൽ റോഡിനും നടുച്ചാൽ റോഡിനും ഇടയിലുള്ള പ്രദേശം ),ചാത്തമംഗലം ഗ്രാമ പഞ്ചായത്തിലെ വാർഡ് 22 പുള്ളാവൂർ (ഈഗിൾ പ്ലാൻ്റേഷൻ കോളനി സ്ഥിതി ചെയ്യുന്ന സ്ഥലം), 

മൂടാടി ഗ്രാമപഞ്ചായത്തിലെ വാർഡ് 16 വിമംഗലം -പഴയ പഞ്ചായത്ത് ബസ് സ്റ്റോപ്പ് റെയിൽവേ ഫൂട്ട് പാത്ത് മുതൽ കൈലാസ് മിൽ വരെ (റെയിൽവേ ട്രാക്കിന് എൻഎച്ച് നും ഇടയിൽ), 12 പാലക്കുളം (പാലക്കുളം ബീച്ച് റോഡ് അമ്പലമുക്ക് മുതൽ ബീച്ച് വരെ ), നന്മണ്ട ഗ്രാമ പഞ്ചായത്തിലെ വാർഡ് 17 ചീക്കിലോട്-ഗ്രാമോദയം അങ്കണവാടി പരിസരം. അതിരുകൾ :തെക്ക് കിഴക്ക് ഭാഗം ചീക്കിലോട് ഒളയിങ്ങൾ - കൊളത്തൂർ കനാൽ റോഡിൻ്റെ ഇടതുവശം വടക്ക് പടിഞ്ഞാറ് ഭാഗം ചീക്കിലോട് കാരാട്ടുപാറ റോഡിൻ്റെ വലതു ഭാഗം,

കൊയിലാണ്ടി മുൻസിപ്പാലിറ്റിയിലെ വാർഡ് 11 പന്തലായനി നോർത്ത് ,കായണ്ണ ഗ്രാമപഞ്ചായത്തിലെ 
വാർഡുകളായ 4 പാറ മുതു, 11 നീലിക്കുന്ന് ( ചെമ്പോട്ടി മേൽ മരപ്പറ്റ ഭാഗങ്ങൾ ഉൾപ്പെടുന്ന പ്രദേശങ്ങൾ ) ഫറോക്ക് മുനിസിപ്പാലിറ്റിയിലെ വാർഡ് 14 കുന്നത്ത്മോട്ട ,കോട്ടൂർ ഗ്രാമ പഞ്ചായത്തിലെ വാർഡുകൾ ആയ 14 തിരുവോട്,18 കോട്ടൂർ ( മേപ്പാടി കണ്ടി പാറോൽ ഭാഗം), വാണിമേൽ ഗ്രാമ പഞ്ചായത്തിലെ വാർഡ് 13 പരപ്പുപാറ, അഴിയൂർ ഗ്രാമ പഞ്ചായത്തിലെ വാർഡ് 17 ചുങ്കം സൗത്ത് എന്നിവയാണ് പുതിയ കണ്ടെയിൻമെന്റ് സോണുകൾ.

പെരുവയൽ ഗ്രാമപഞ്ചായത്തിലെ വാർഡ് 6, ഉണ്ണികുളം ഗ്രാമ പഞ്ചായത്തിലെ വാർഡുകൾ ആയ 6, 13 നൊച്ചാട് ഗ്രാമപഞ്ചായത്തിലെ വാർഡുകൾ ആയ 1, 2 ,4,15, കോട്ടൂർ ഗ്രാമ പഞ്ചായത്തിലെ വാർഡുകളായ 5, 7 ,8, പുറമേരി ഗ്രാമപഞ്ചായത്തിലെ വാർഡുകൾ ആയ 2, 4 ,വടകര മുനിസിപ്പാലിറ്റിയിലെ വാർഡ് 29, നടുവണ്ണൂർ ഗ്രാമപഞ്ചായത്തിലെ വാർഡുകൾ ആയ 14, 11,10, 2, ചേളന്നൂർ ഗ്രാമപഞ്ചായത്ത് വാർഡ് 5, കക്കോടി ഗ്രാമപഞ്ചായത്ത് വാർഡ് 12, കോഴിക്കോട് കോർപ്പറേഷനിലെ ഡിവിഷൻ 62, ഫറോക്ക് മുനിസിപ്പാലിറ്റിയിലെ വാർഡ് 9 എന്നിവയാണ് ഇന്ന് കണ്ടെയിൻമെൻറ് സോണിൽ നിന്നും ഒഴിവാക്കിയ  പ്രദേശങ്ങൾ.