കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷന്‍ 18ാം സര്‍ക്കിള്‍(തങ്ങള്‍സ് റോഡ്) പരിധിയിലെ സൗത്ത് ബീച്ച് ജംഗ്ഷന്‍ മുതല്‍ കോതിപ്പാലം വരെ ബീച്ചിന്റെ ഇരുവശങ്ങളിലുമുള്ള അനധികൃത നിര്‍മ്മാണങ്ങളും, ഷെഡുകളും പൊളിച്ചു നീക്കി. കൊവിഡ് 19 പടര്‍ന്നു പിടിക്കുന്ന സാഹചര്യം ഒഴിവാക്കുന്നതിന് ആള്‍ക്കുട്ടം ഇല്ലാതാക്കുന്നതിനാണ് ഈ നടപടി. അനധികൃതമായി നിര്‍മ്മിച്ച 23 ഷെഡുകളാണ് പൊളിച്ചു നീക്കിയത്.

കോര്‍പ്പറേഷന്‍ ഹെല്‍ത്ത് എന്‍ഫോഴ്‌സ്‌മെന്റ് ലീഡര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സി.കെ. വത്സന്‍, ടീം അംഗങ്ങളായ ഹെല്‍ത്ത്ഇന്‍സ്‌പെക്ടര്‍ വി.കെ പ്രമോദ്, ഡെയ്‌സന്‍.പി.എസ് എന്നിവരും, 18ാം സര്‍ക്കിള്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വി.ടി.പുഷ്പ, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മരായ ദിനേഷന്‍.ഇ, സാം സൈമണ്‍, എന്നിവരും ചെമ്മങ്ങാട് പോലീസ് സ്റ്റേഷന്‍ എസ് എച്ച് ഒ അനിതാകുമാരി,  എ എസ് ഐ ശ്രീകുമാര്‍ എ കെ, സിവില്‍ പൊലീസ് ഓഫിസര്‍മരായ രാകേഷ് വി ടി, നിഷ എം എന്നിവര്‍ നേതൃത്വം നല്‍കി. കോര്‍പ്പറേഷന്‍ ശുചികരണ വിഭാഗ തൊഴിലാളികളും പങ്കാളിത്തത്തില്‍ രാവിലെ 8മണിക്ക് തുടങ്ങി ഉച്ചയ്ക്ക് 12 മണിക്കാണ് അവസാനിച്ചത്.