കോഴിക്കോട്ടെ പുതിയ വീട്, ആൾതാമസമില്ല, പക്ഷേ എസി ഫുൾടൈം ഓൺ! അകത്ത് ക്ലബ്ബ്, ഹൈബ്രിഡ് കഞ്ചാവ്; 3 പേർ പിടിയിൽ
ശീതീകരിച്ച മുറിയില്‍ ഹുക്ക, കാരം ബോര്‍ഡ്, ടി.വി തുടങ്ങിയ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. മുകള്‍ നിലയില്‍ വിശ്രമത്തിനുള്ള സൗകര്യവും ഒരുക്കിയിരുന്നതായി പൊലീസ് പറഞ്ഞു.

കോഴിക്കോട്: പുതുതായി നിര്‍മിച്ച ആള്‍താമസമില്ലാത്ത വീട്ടില്‍ നിന്ന് ഹൈബ്രിഡ് കഞ്ചാവും അവ ഉപയോഗിക്കുന്ന ഉപകരണങ്ങളുമായി മൂന്ന് പേര്‍ പിടിയില്‍. വെണ്ണക്കാട് സ്വദേശി കബീര്‍, ആരാമ്പ്രം എടിയാടി പൊയ്യയില്‍ സലിം, ആരാമ്പ്രം സ്വദേശി റിന്‍ഷാദ് എന്നിവരെയാണ് കുന്നമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. ആരാമ്പ്രം ബൊട്ടാണിക്കല്‍ ഗാര്‍ഡന് സമീപം പുതുതായി നിര്‍മിച്ച വീട്ടില്‍ നിന്നാണ് സംഘം പിടിയിലായത്. ഇവര്‍ ഉപയോഗിച്ചിരുന്ന ഇലക്ട്രിക് കാറും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
വീടിന്റെ താഴെ നില ക്ലബ് ആയി പ്രവര്‍ത്തിച്ചു വരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ശീതീകരിച്ച മുറിയില്‍ ഹുക്ക, കാരം ബോര്‍ഡ്, ടി.വി തുടങ്ങിയ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. മുകള്‍ നിലയില്‍ വിശ്രമത്തിനുള്ള സൗകര്യവും ഒരുക്കിയിരുന്നതായി പൊലീസ് പറഞ്ഞു. ഇവിടെ കോളേജ് വിദ്യാര്‍ത്ഥികളും മറ്റും വരാറുണ്ടെന്ന് പിടിയിലായവര്‍ മൊഴി നല്‍കിയിട്ടുണ്ട്. 14 ഗ്രാമോളം കഞ്ചാവ് ഇവരില്‍ നിന്ന് കണ്ടെടുത്തു. കുന്നമംഗലം എസ്‌ഐ നിതിന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ അജീഷ്, ജിനചന്ദ്രന്‍, വിപിന്‍, അരുണ്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
അതിനിടെ പാലക്കാട് ജില്ലയിൽ തൃത്താലയിൽ കാറിൽ കടത്തിക്കൊണ്ട് വന്ന 4.459 ഗ്രാം മെത്താംഫിറ്റമിനുമായി മൂന്ന് യുവാക്കളെ എക്സൈസ് അറസ്റ്റ് ചെയ്തു. പട്ടാമ്പി ഓങ്ങല്ലൂർ സ്വദേശികളായ മുഹമ്മദ് ഹാരിസ്(29), നൗഷാദ്(35), മുഹമ്മദ് ഫാഹിസ് (29 ) എന്നിവരാണ് കഴിഞ്ഞ ദിവസം എക്സൈസ് സംഘത്തിന്‍റെ പിടിയിലായത്. മയക്കുമരുന്ന് കടത്തിക്കൊണ്ട് വന്ന കാറും കസ്റ്റഡിയിലെടുത്തു. പാലക്കാട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ വൈ. ഷിബുവിന്റെ നിർദ്ദേശാനുസരണം തൃത്താല എക്സൈസ് ഇൻസ്‌പെക്ടർ ജി.എം.മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘമാണ് കേസ് കണ്ടെടുത്തത്.
Read More : ഓവർടേക്ക് ചെയ്യുന്നതിനിടെ ലോറിയുടെ പിൻഭാഗം തട്ടി ഓട്ടോ മറിഞ്ഞു, വണ്ടിപ്പെരിയാറിൽ ഡ്രൈവർക്ക് ദാരുണാന്ത്യം
