കോഴിക്കോട്: ദേശീയ പാത 766 ൽ കൊടുവള്ളിക്കടുത്ത് മദ്രസ ബസാറിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് പരിക്കേറ്റ ഒരാൾ കൂടി മരിച്ചു. ഇതോടെ മരണം രണ്ടായി. കുന്ദമം‌ഗലം പടനിലം പാറേമടക്കുമ്മല്‍ ശശി(45) ആണ് മരിച്ചത്. അപകടം നടന്ന ഉടനെ വള്ളിയാട്ടുമ്മൽ സന്തോഷ് (44) മരണമടഞ്ഞിരുന്നു.

ഇവരുടെ കൂടെയുണ്ടയിരുന്ന സുഹൃത്ത്​ വള്ളിയാട്ടുമ്മൽ ശശി (40) ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്​. വെള്ളിയാഴ്ച്ച രാവിലെ 10.40 ഓടെയായിരുന്നു അപകടം. ചരക്കുമായി കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയിൽ എതിരെ വന്ന മരണമടഞ്ഞവർ സഞ്ചരിച്ച ബൈക്കിലിടിക്കുകയായിരുന്നു.