കോഴിക്കോട്: കൂടരഞ്ഞി സ്വദേശിയായ യുവാവ് കർണ്ണാടകത്തിൽ വാഹനാപകടത്തിൽ മരിച്ചു. വളയത്തിൽ തോംസൺ ജോസഫിന്റേയും മോളി ടോംസന്റേയും മകൻ കിരൺ തോംസൺ (25) ആണ് മൈസൂർ നഞ്ചങ്കോട് വെച്ച് ഉണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ടത്.

മൈസൂർ റിഷി എഫ്ഐബിസിയിൽ എഞ്ചിനീയറായ കിരൺ തോംസണ്‍ ജോലി സ്ഥലത്തേക്കുള്ള യാത്രയിലാണ് അപകടത്തില്‍പ്പെട്ടത്.  മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം നാളെ കൂടരഞ്ഞിയിൽ എത്തിക്കും. സംസ്കാരം നാളെ  വൈകുന്നേരം കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ നടക്കും. ദീപക് തോംസൺ (എഞ്ചിനീയർ, ദുബായ്) ഏക സഹോദരനാണ്.