വീട് തുറന്നു പരിശോധിച്ചാലേ നഷ്ടം കണക്കാനാവൂ എന്ന് വീട്ടുകാർ വ്യക്തമാക്കി. അതേ സമയം തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.

കോഴിക്കോട്: കോഴിക്കോട് പാലേരിയിൽ നിർത്തിയിട്ട ഓട്ടോറിക്ഷക്ക് തീ പിടിച്ച് അപകടം. കിഴക്കയിൽ രമണിയുടെ വീട്ടുമുറ്റത്ത് നിർത്തിയിട്ട ഓട്ടോയ്ക്ക് ആണ് തീ പിടിച്ചത്. ഇന്ന് വൈകിട്ട് 4.30ഓടെയായിരുന്നു സംഭവം. തീ വീട്ടിലേക്കും പടർന്നിരുന്നു. വീട്ടിൽ ആൾതാമസം ഉണ്ടായിരുന്നില്ല. പേരാമ്പ്രയിൽ നിന്ന് ഫയർഫോഴ്സ് എത്തിയാണ് തീയണച്ച‌ത്. വീട് തുറന്നു പരിശോധിച്ചാലേ നഷ്ടം കണക്കാനാവൂ എന്ന് വീട്ടുകാർ വ്യക്തമാക്കി. അതേ സമയം തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.

Asianet News Live | Nilambur Kottikkalasam | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ് | Kerala News