സ്‌കൂള്‍ വിദ്യാഥിനിയെ സ്വകാര്യ ആശുപത്രിയിലെ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ കാറില്‍വെച്ച് പീഡിപ്പിച്ചെന്നായിരുന്നു പരാതി
കോഴിക്കോട്: സ്‌കൂള്‍ വിദ്യാഥിനിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ഒളിവിലായിരുന്ന അധ്യാപകന്‍ 150 ദിവസത്തിന് ശേഷം മുന്‍കൂര്‍ ജാമ്യം നേടി പൊലീസ് സ്‌റ്റേഷനില്‍ ഹാജരായി. കോഴിക്കോട് ചീക്കിലോട് സ്വദേശിയും കക്കോടി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകനുമായ കാമൂര്‍ ബിജു (ബിജു ചീക്കിലോട്) ആണ് കുറ്റാരോപിതന്‍. മുൻകൂർ ജാമ്യം നേടിയ പ്രതിയായ അധ്യാപകനെ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി നടപടി ക്രമങ്ങള്‍ പൂർത്തിയാക്കിയ ശേഷം ജാമ്യത്തില്‍ വിട്ടു.
2023 മെയ് മാസത്തിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. സ്‌കൂള്‍ വിദ്യാഥിനിയെ സ്വകാര്യ ആശുപത്രിയിലെ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ കാറില്‍വെച്ച് പീഡിപ്പിച്ചെന്നായിരുന്നു പരാതി. ആല്‍ബം, നാടക നടന്‍ കൂടിയായ ബിജുവിനെതിരേ ഇതിനു മുന്‍പും പരാതികള്‍ ഉയര്‍ന്നതായാണ് ലഭിക്കുന്ന വിവരം. പരാതി ലഭിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാത്തതില്‍ ആക്ഷേപമുയര്‍ന്നിരുന്നു. അതിനിടയിലാണ് 150 ദിവസത്തിന് ശേഷം മുന്‍കൂര്‍ ജാമ്യം നേടി പ്രതി പൊലീസ് സ്‌റ്റേഷനില്‍ ഹാജരായത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
അതിനിടെ തിരുവനന്തപുരത്ത് നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട15 കാരിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ച യുവാവ് പോക്സോ കേസിൽ അറസ്റ്റിലായി എന്നതാണ്. കിളിമാനൂർ പുളിമാത്ത് സ്വദേശി കിരൺ (21) ആണ് കഴക്കൂട്ടം പൊലീസിൻ്റെ പിടിയിലായത്. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട ദളിത് പെൺകുട്ടിയെ കഴക്കൂട്ടത്തെ ലോഡ്ജിലെത്തിച്ചാണ് പീഡിപ്പിച്ചത്. കഴക്കൂട്ടത്ത് ജോലി വാഗ്ദാനം ചെയ്താണ് പെൺകുട്ടിയെ എത്തിച്ചത്. കുട്ടിയെ കാണാതായതോടെ ബന്ധുകൾ ചെങ്ങന്നൂർ പൊലീസിൽ പരാതി നൽകിയിരുന്നു. കഴക്കൂട്ടത്ത് വച്ച് പെൺകുട്ടിയും സുഹൃത്തുക്കളും സ്കൂട്ടർ മറിഞ്ഞ് അപകടത്തിൽപ്പെട്ടിരുന്നു. മെഡിക്കൽ കോളേജിലെ ചികിത്സയ്ക്ക് ശേഷം ഇയാൾ തന്നെ പെൺകുട്ടിയെ തിരികെ വീട്ടിലെത്തിച്ചു. ബന്ധുക്കൾ വിശദമായി കാര്യങ്ങൾ ചോദിച്ചപ്പോഴാണ് പീഡന വിവരം അറിഞ്ഞത്. തുടർന്ന് പെൺകുട്ടിയുടെ ബന്ധുക്കൾ ചെങ്ങന്നൂർ പോലീസിൽ പരാതി നൽകി. ചെങ്ങന്നൂർ പൊലീസെടുത്ത പോക്സോ കേസ് കഴക്കൂട്ടം പൊലീസിന് കൈമാറുകയായിരുന്നു. വൈദ്യപരിശോധനയിൽ പീഡനം നടന്നതായി തിരിച്ചറിഞ്ഞതോടെയാണ് പ്രതിയെ പിടികൂടിയത്.
ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട 15കാരിയെ ജോലി വാഗ്ദാനം ചെയ്ത് ലോഡ്ജിലെത്തിച്ച് പീഡനം, പ്രതി പിടിയിൽ
