Asianet News MalayalamAsianet News Malayalam

കോഴിക്കോട്ട് കെഎസ്ആർടിസി ബസിൽ നഗ്നതാ പ്രദർശനം നടത്തിയ അധ്യാപകൻ അറസ്റ്റിൽ

കോഴിക്കോട് കിനാലൂർ കുറുമ്പൊയിൽ പറയരുകണ്ടി ഷാനവാസ് അറസ്റ്റിൽ 

kozhikode teacher arrested for sexual assault in ksrtc bus case apn
Author
First Published Nov 16, 2023, 11:31 AM IST

കോഴിക്കോട് :  താമരശേരിയില്‍ കെഎസ്ആർടിസി ബസിൽ പെൺകുട്ടിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയെന്ന പരാതിയിൽ അധ്യാപകന്‍ അറസ്റ്റില്‍. കിനാലൂർ കുറുമ്പൊയിൽ പറയരുകണ്ടി ഷാനവാസിനെയാണ് യാത്രക്കാരിയായ പെൺകുട്ടിയുടെ പരാതിയിൽ താമരശ്ശേരി പൊലീസ് അറസ്റ് ചെയ്തത്. ഇന്നലെ വൈകിട്ട് വയനാട്ടിൽ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസിൽ ആയിരുന്നു സംഭവം. പെൺകുട്ടി ബഹളം വെച്ചതോടെ യാത്രക്കാര്‍ ഇടപെടുകയും ബസ് താമരശ്ശേരി സ്റ്റേഷനിൽ എത്തിക്കുകയുമായിരുന്നു. തുടർന്ന് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി. പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. പൂവമ്പായി എ എം ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകനാണ്. കൂടാതെ ഹജ്ജ് ട്രെയിനർ, സമസ്ത മഹല്ല് ഫെഡറേഷന് ട്രെയിനർ, വഖഫ് ബോർഡ് ട്രെയിനർ, തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചുവരുന്നയാളാണ്.

ഓടിക്കൊണ്ടിരിക്കുന്ന ബസിൽ നിന്നും തെറിച്ചു വീണ് വിദ്യാർത്ഥിക്ക് പരിക്ക്, കണ്ടിട്ടും ബസ് നിർത്താതെ പോയി!

Follow Us:
Download App:
  • android
  • ios