ഈ മാസം മൂന്നിനും നാലിനുമായി മലപ്പുറത്ത് നടക്കുന്ന ആറാമത് സംസ്ഥാന ജൂനിയർ സോഫ്റ്റ് ടെന്നീസ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കോഴിക്കോട് ടീമിനെ പ്രഖ്യാപിച്ചു
കോഴിക്കോട്: ഈ മാസം മൂന്നിനും നാലിനുമായി മലപ്പുറത്ത് നടക്കുന്ന ആറാമത് സംസ്ഥാന ജൂനിയർ സോഫ്റ്റ് ടെന്നീസ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ജില്ലാ ആണ്‍കുട്ടികളുടെ ടീമിനെ എളേറ്റിൽ എം ജെ ഹയർ സെക്കന്‍ററി സ്കൂളിലെ എൻ കെ അഭിൻദാസും പെണ്‍കുട്ടികളുടെ ടീമിനെ ചക്കാലക്കൽ ഹയർ സെക്കന്‍ററി സ്കൂളിലെ വി വി അനശ്രീയും നയിക്കും.
ആണ്‍കുട്ടികളുടെ ടീം: കെ പി മുഹമ്മദ് ആദിൽ (വൈസ് ക്യാപ്റ്റൻ), എം പി മുഹമ്മദ് ഡാനിഷ്, കെ പി മുഹമ്മദ് അജ്മൽ, കെ. ആബിദ് അൽഫാൻ, പി ഷാനിദ് റഹ്മാൻ, ടി മുഹമ്മദ് സിനാൻ , എം ടി ഡാനിഷ് മൂസ കോച്ച്: പി സി അബ്ദുൽ ബാസിത് മാനേജർ: പി. ഷഫീഖ്
പെണ്‍കുട്ടികളുടെ ടീം: കെ അഭിരാമി (വൈസ് ക്യാപ്റ്റൻ), ടി കെ റസിൻ ഫാത്തിമ, പി കെ അദിത്യ മഹേഷ്, കെ റിസ, വി അഭിനയ, എ തസ്നി, ടി പി നൂർജ ഷെറിൻ. കോച്ച്: റിയാസ് അടിവാരം
മാനേജർ: എം.ടി നിമിഷ
