Asianet News MalayalamAsianet News Malayalam

ഓപ്പറേഷൻ ഡി ഹണ്ട്: കോഴിക്കോട് 65 മില്ലി​ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ

 ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് യുവാവ് പിടിയിലായത്.

Kozhikode Youth arrested with 65 mg MDMA STS
Author
First Published Sep 23, 2023, 9:55 PM IST

കോഴിക്കോട്: കോഴിക്കോട് ഉള്ള്യേരിയിൽ 65 മില്ലിഗ്രാം എംഡി എം എയുമായി യുവാവ് പിടിയിൽ. 23 കാരനായ മുഷ്താഖ് അന്‍വറിനെയാണ് അത്തോളി പൊലീസ് അറസ്റ്റ് ചെയ്തത്. വിതരണ സംഘത്തിലെ കണ്ണിയാണ് അൻവറെന്ന് സംശയിക്കുന്നെന്നും പൊലീസ് പറഞ്ഞു. കൊയിലാണ്ടി സ്റ്റേഷനിൽ ഇയാളുടെ പേരില്‍ മറ്റൊരു എംഡിഎംഎ കേസും നിലവിലുണ്ട്. ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് യുവാവ് പിടിയിലായത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Follow Us:
Download App:
  • android
  • ios