തിരുവമ്പാടി ക്ഷേത്രത്തിന് സമീപമുള്ള കുളക്കടവില്‍ വച്ചാണ് ആണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയത്

തൃശൂര്‍: പതിമുന്നുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ ഗുരുവായൂരിലെ കൃഷ്ണനാട്ടം കലാകാരനെതിരെ കേസെടുത്തു. പേരകം സ്വദേശി പുറക്കാട്ടില്‍ തുളസീദാസി (34)നെതിരെയാണ് തൃശൂര്‍ ടൗണ്‍ ഈസ്റ്റ് പൊലീസ് കേസെടുത്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. തിരുമ്പാടിയില്‍ നടക്കുന്ന കൃഷ്ണനാട്ട സംഘത്തിലെ കലാകാരനാണ് ഇയാള്‍. തിരുവമ്പാടി ക്ഷേത്രത്തിന് സമീപമുള്ള കുളക്കടവില്‍ വച്ചാണ് ആണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയത്. അവശനായ കുട്ടി മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്.