കോഴിക്കോട് ഭാഗത്തേക്കുള്ള സര്‍വീസ് റോഡില്‍ വച്ചാണ് തീപിടിത്തമുണ്ടായത്

കോഴിക്കോട്: കെഎസ്ഇബി കരാറെടുത്ത വാഹനം കത്തിനശിച്ചു. കോഴിക്കോട് പയ്യോളി അയനിക്കാട് പള്ളിക്ക് സമീപം ദേശീയ പാതയിലാണ് അപകടമുണ്ടായത്. ബൊലേറോ പിക്കപ്പ് ലോറിയാണ് അപകടത്തില്‍പ്പെട്ടത്.

കോഴിക്കോട് ഭാഗത്തേക്കുള്ള സര്‍വീസ് റോഡില്‍ വച്ചാണ് തീപിടിത്തമുണ്ടായത്. ആര്‍ക്കും പരിക്കേറ്റിട്ടില്ല. സമീപത്തായുണ്ടായിരുന്ന പെട്രോള്‍ പമ്പില്‍ നിന്നും ഫയര്‍ എക്സ്റ്റിങ്ക്യുഷര്‍ എത്തിച്ചാണ് ആദ്യ ഘട്ടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയത്. വിവരമറിഞ്ഞ് എത്തിയ അഗ്നിരക്ഷാസേന തീ പൂര്‍ണമായും നിയന്ത്രണ വിധേയമാക്കി. വാഹനം കത്തിനശിച്ച നിലയിലാണ്. അപകട കാരണം വ്യക്തമായിട്ടില്ല. പൊലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം