സംഭവത്തിൽ കെഎസ്ഇബി നെടുങ്കണ്ടം സെക്ഷനിലെ ഓവർസിയറെ സസ്പെൻഡ് ചെയ്തു..
ഇടുക്കി: നെടുങ്കണ്ടത്ത് കെ എസ് ഇ ബി കരാർത്തൊഴിലാളി വൈദ്യുതാഘാതമേറ്റ് മരിച്ചു. ആസാം സ്വദേശി സച്ചിൻ ദേവ് (26)ആണ മരിച്ചത്. നെടുങ്കണ്ടത്തിന് സമീപം അമ്പിളിയമ്മാൻ കാനത്ത് വൈദ്യുത ലൈനിൽ തകരാർ പരിഹരിക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. സംഭവത്തിൽ കെഎസ്ഇബി നെടുങ്കണ്ടം സെക്ഷനിലെ ഓവർസിയറെ സസ്പെൻഡ് ചെയ്തു. മൃതദേഹം നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ സുക്ഷിച്ചിരിക്കുകയാണ്.
Add Asianetnews as a Preferred Source

