കായംകുളം: പണമടയ്ക്കാത്തതിനെ തുടർന്ന് വൈദ്യുതി കണക്ഷൻ വിച്ഛേദിയ്ക്കാൻ ചെന്ന കെഎസ് ഇബി ജീവനക്കാരനെ വീട്ടുടമ മർദ്ദിച്ചതായി പരാതി.  മർദ്ദനമേറ്റ കായംകുളം വെസ്റ്റ് സെക്ഷനിലെ ജീവനക്കാരൻ ചേർത്തല സ്വദേശി സന്തോഷ് കുമാർ (36) നെ കായംകുളം സർക്കാർ ആശുപത്രിയിൽ പ്രവശിപ്പിച്ചു. ഇന്ന് രാവിലെ 10 മണിയോടെ കണ്ണമ്പള്ളിഭാഗം രവീന്ദ്രന്റെ വീട്ടിലായിരുന്നു സംഭവം. ഫ്യൂസ് ഊരാൻ ശ്രമിയ്ക്കുന്നതിനിടയിൽ മർദ്ദിക്കുകയായിരുന്നുവെന്ന് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.