തലശ്ശേരി ജനറല്‍ ആശുപത്രിക്ക് സമീപമാണ് അപടമുണ്ടായത്. കെഎസ്ആർടിസി ബസ് റോഡിലെ ഡിവൈഡറിലിടിച്ച് നിയന്ത്രണം വിട്ട ശേഷം കടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു.

കണ്ണൂർ : കണ്ണൂരില്‍ കെഎസ്ആർടിസി ബസ് കടയിലേക്ക് പാഞ്ഞുകയറി ആറ് പേർക്ക് പരുക്കേറ്റു. തലശ്ശേരി ജനറല്‍ ആശുപത്രിക്ക് സമീപമാണ് അപടമുണ്ടായത്. കെഎസ്ആർടിസി ബസ് റോഡിലെ ഡിവൈഡറിലിടിച്ച് നിയന്ത്രണം വിട്ട ശേഷം കടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു.

ഇന്ന് പുലർച്ചയാണ് നാലരയോടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ പരുക്കേറ്റവർ ആശുപത്രിയിൽ ചികിത്സ തേടി. ആരുടെയും പരുക്ക് ഗുരുതരമല്ല. കോട്ടയത്ത് നിന്ന് കാസർകോട്ടേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസാണ് അപകടത്തിൽപ്പെട്ടത്. നാട്ടുകാരും അഗ്നിശമന സേനയും ചേർന്ന് കെഎസ്ആർടിസി ബസിന്‍റെ വാതിൽ പൊളിച്ചാണ് യാത്രക്കാരെ പുറത്ത് എത്തിച്ചത്. അപകട സമയത്ത് അമ്പതോളം യാത്രക്കാരാണ് കെഎസ്ആർടിസി ബസിൽ ഉണ്ടായിരുന്നത്.

അതിനിടെ, കോഴിക്കോട് കുന്ദമംഗലം ചൂലാംവയലില്‍ ഉണ്ടായ ബസ് അപകടത്തില്‍ നിരവധി പേർക്ക് പരുക്കേറ്റു. ചൂലാംവയൽ മാക്കൂട്ടം എ യു പി സ്കൂളിന് സമീപം ഇന്ന് രാവിലെ ഏഴ് മണിയോടെ നിർത്തിയിട്ട ലോറിയിൽ ബസ് വന്ന് ഇടിച്ചാണ് അപകടം. അടിവാരത്ത് നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ഫാത്തിമാസ് എന്ന ബസാണ് നിയന്ത്രണം വിട്ട് ലോറിയിൽ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ ബസിന്‍റെ മുന്‍ വശം പൂർണ്ണമായും തകർന്നു. 

Also Read : വേഗപ്പൂട്ടില്ലാത്ത ചീറിപ്പാഞ്ഞു; കെഎസ്ആർടിസി ബസിന് മൂക്കുകയറിട്ട് മോട്ടോർ വാഹന വകുപ്പ്

അപകടത്തില്‍ ബസ് യാത്രികരായ ഇരുപതിലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ദേശീയ പാതയിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. കുന്ദമംഗലം പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ യൂസുഫ് നടുത്തറമ്മലിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി ബസ് റോഡിൽ നിന്ന് മാറ്റിയതിന് ശേഷമാണ് ദേശീയ പാതയിലെ ഗതാഗതം പുനസ്ഥാപിക്കാനായത്.

Also Read : തിരുവനന്തപുരത്ത് അമിത വേഗതയിലെത്തിയ കാർ വാഹനങ്ങളെ ഇടിച്ചുതെറിപ്പിച്ചു; ഡ്രൈവർ ഇറങ്ങിയോടി