കണ്ണൂരിൽ നിന്ന് മാനന്തവാടിയിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപെട്ടത്. നിയന്ത്രണം വിട്ട ബസ് മതിലിൽ ഇടിച്ചാണ് അപകടം ഉണ്ടായത്.
കണ്ണൂർ: കണ്ണൂർ കൂത്തുപറമ്പ് കൈതേരിയിൽ കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ട് 10 പേർക്ക് പരിക്കേറ്റു. കണ്ണൂരിൽ നിന്ന് മാനന്തവാടിയിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപെട്ടത്. നിയന്ത്രണം വിട്ട ബസ് മതിലിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തില്‍ പരിക്കേറ്റവരെ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതേസമയം, കണ്ണൂർ തോട്ടടയിൽ ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. 24 പേർക്ക് പരിക്കേറ്റു. രണ്ട് പേരുടെ നില ഗുരുതരമാണ്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. രാത്രി പന്ത്രണ്ടരയോടെയാണ് അപകടം. മംഗളൂരുവിൽ നിന്ന് പത്തനംതിട്ടയിലേക്ക് പോവുകയായിരുന്ന കല്ലട ട്രാവൽസ് സ്ലീപ്പർ ബസും തലശ്ശേരിയിൽ നിന്ന് കണ്ണൂർ ഭാഗത്തേക്ക് മീൻ കയറ്റി വന്ന ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. ബസ് തല കീഴായി മറിഞ്ഞു. ലോറി ഡ്രൈവർക്കും പരിക്കേറ്റു. പരിക്കേറ്റവരെ അടുത്തുള്ള സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
Also Read: കണ്ണൂരിൽ ബസ് മിനി ലോറിയുമായി കൂട്ടിയിടിച്ച് തലകീഴായി മറിഞ്ഞു; ഒരാൾ മരിച്ചു, 24 പേർക്ക് പരിക്ക്
