സംഭവത്തിൽ കെ എസ് ആർ ടി സി ബസ് ഡ്രൈവർക്കെതിരെ കേസെടുത്തിട്ടുണ്ട്

പാലക്കാട്: പാലക്കാട് ജില്ലയിലെ കണ്ണന്നൂരിൽ കെ എസ് ആർ ടി സി ബസിടിച്ച് വയോധിക മരിച്ചു. കണ്ണന്നൂർ സ്വദേശി ചെല്ലമ്മയാണ് മരിച്ചത്. സിഗ്നൽ തെറ്റിച്ച് മുന്നോട്ട് നീങ്ങിയ ബസ് അപകടമുണ്ടാക്കിയെന്നാണ് ആരോപണം. ചെല്ലമ്മയെ ഇടിച്ചു വീഴ്ത്തിയിട്ടും നിർത്താതെ പോയ ബസ് നാട്ടുകാർ പിന്തുടർന്ന് തടഞ്ഞു. സംഭവത്തിൽ പാലക്കാട് സൗത്ത് പൊലീസ് അന്വേഷണം തുടങ്ങി. സംഭവത്തിൽ കെ എസ് ആർ ടി സി ബസ് ഡ്രൈവർക്കെതിരെ കേസെടുത്തിട്ടുണ്ട്. അത്തിപ്പൊറ്റ സ്വദേശി ചന്ദ്രനാണ് ബസ് ഓടിച്ചിരുന്നത്. ഇദ്ദേഹത്തിനെതിരെ മനപ്പൂർവമല്ലാത്ത നരഹത്യക്കാണ് കേസെടുത്തത്. 

Add Asianetnews as a Preferred SourcegooglePreferred