തിരുവനന്തപുരം: തലസ്ഥാനത്ത് ദേശീയ പാതയിൽ കമ്പാട്ടു കോണത്ത് കെ.എസ്.ആർ.ടി.സി ബസ് നിയന്ത്രണം വിട്ട് യാത്രക്കാർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 7.15നായിരുന്നു സംഭവം. ആറ്റിങ്ങലില്‍ നിന്നും കൊല്ലത്തേക്ക് പോയ നെടുമങ്ങാട് ഡിപ്പോയിലെ   ബസ്സാണ് അപകത്തില്‍പ്പെട്ടത്.

അപകടം നടക്കുന്ന സമയത്ത് ബസ്സില്‍ 22 യാത്രക്കാരുണ്ടായിരുന്നു. ആറ് യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ പാരിപ്പള്ളി ഇഎസ്ഐ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.