വടകരയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന ബസാണ് ഡീസൽ തീർന്ന് വഴിയിലായത്. ദേശീയ പാതയിൽ ആലപ്പുഴ കാക്കാഴം റെയിൽവേ മേൽപ്പാലത്തിലായിരുന്നു സംഭവം.

ആലപ്പുഴ: ആലപ്പുഴയിൽ ഡീസൽ തീർന്നതിനെ തു‌ടർന്ന് കെഎസ്ആർടിസി ബസ് വഴിയിലായി. വടകരയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന ബസാണ് ഡീസൽ തീർന്ന് വഴിയിലായത്. ദേശീയ പാതയിൽ ആലപ്പുഴ കാക്കാഴം റെയിൽവേ മേൽപ്പാലത്തിലായിരുന്നു സംഭവം. കെഎസ്ആർടിസി ബസ് തകരാറിൽ ആയതാണെന്നായിരുന്നു ആദ്യം കരുതിയത്. പിന്നീടാണ് ഡീസൽ തീർന്ന കാര്യം മനസ്സിലാക്കിയത്. കെഎസ്ആർടിസി ബസ് വഴിയിലായതോടെ ദേശീയ പാതയിൽ രണ്ട് മണിക്കൂറോളം ഗതാഗത തടസ്സമുണ്ടായി. തൊട്ടടുത്ത പമ്പിൽ നിന്ന് ഡീസൽ എത്തിച്ച ശേഷം ബസ് ദേശീയപാതയിൽ നിന്ന് മാറ്റി. പെട്രോൾ കാനിൽ കൊണ്ടുവന്ന് ഒഴിക്കുന്നതും പൊലീസുകാർ ചേർന്ന് കെഎസ്ആർടിസി ബസ് തള്ളുന്നതുമായ ദൃശ്യങ്ങള്‍ ഇതിനോടകം പുറത്തുവന്നു.

YouTube video player