കൊല്ലത്തേക്കുള്ള യാത്ര, ഓട്ടോയെ മറികടക്കവെ തിട്ടയിടിഞ്ഞു, കെഎസ്ആർടിസി ചതുപ്പിലേക്ക് ചരിഞ്ഞു, അപകടമൊഴിവായി
ബസ്സിൽ നിറയെ യാത്രക്കാർ ഉണ്ടായിരുന്നെങ്കിലും ആരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു
ഹരിപ്പാട്: യാത്രക്കാരുമായി പോവുകയായിരുന്ന കെഎസ്ആർടിസി ബസ് ചതുപ്പിലേക്ക് ചരിഞ്ഞു. നാരകത്തറ അമ്പലാശ്ശേരി കടവ് റൂട്ടിൽ തയ്യിൽ ജംഗ്ഷന് സമീപം ഇന്ന് രാവിലെ 9 ന് ആയിരുന്നു സംഭവം. അമ്പലശേരി കടവിൽ നിന്നും കൊല്ലം ചവറയിലേക്ക് പോവുകയായിരുന്ന ബസ്സ് നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയെ മറികടക്കുമ്പോൾ തിട്ടയിടിഞ്ഞ് സമീപത്തെ ചതിപ്പിലേക്ക് ചരിയുകയായിരുന്നു. ബസ്സിൽ നിറയെ യാത്രക്കാർ ഉണ്ടായിരുന്നെങ്കിലും ആരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
'അസ്ന'ചുഴലിക്കാറ്റ് അറബികടലിൽ അതി തീവ്ര ന്യുന മർദ്ദമായി മാറി, തീവ്രന്യൂനമർദ്ദമായി ശക്തി കുറയും
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം