കെഎസ്ആര്‍ടിസി കോഴിക്കോട് തൊട്ടില്‍പാലം ഡിപ്പോയിലെ ഡ്രൈവറായിരുന്ന സുല്‍ഫിക്കറാണ് മരിച്ചത്

കോഴിക്കോട്: നടുവണ്ണൂരില്‍ കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. നൊച്ചാട് വെളുത്താടന്‍ വീട്ടില്‍ സുല്‍ഫിക്കര്‍ (45)ആണ് മരിച്ചത്. കെഎസ്ആര്‍ടിസി കോഴിക്കോട് തൊട്ടില്‍പാലം ഡിപ്പോയിലെ ഡ്രൈവറായിരുന്നു. പിതാവ്: പരേതനായ ബഷീര്‍. മാതാവ്: നബീസ. ഭാര്യ: സമീറ. മക്കള്‍: മുഹമ്മദ് റാഫി, മുഹമ്മദ് ഷാഫി, മിര്‍ഷ ഫാത്തിമ. സഹോദരങ്ങള്‍: ഇസ്മയില്‍, സിദ്ധിഖ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

മറ്റൊരു സംഭവത്തിൽ കാറും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ യുവാവിന്റെ പെരുമാറ്റത്തിലെ അസ്വഭാവികതയിൽ അറസ്റ്റിലായത് അന്തർ ജില്ലാ മോഷ്ടാവ്. കാസർഗോഡ് നിന്ന് മോഷണം കഴിഞ്ഞ് കൊല്ലത്തേക്ക് മോഷ്ടിച്ച ബൈക്കിൽ മടങ്ങിയപ്പോഴാണ് 34കാരൻ അപകടത്തിൽപ്പെടുന്നത്. പിടിയിലായത്. ഇന്നലെ പുലര്‍ച്ചെ കുറ്റിപ്പുറം പള്ളിപ്പടിയില്‍ വച്ചാണ് നദീര്‍ഷാന്‍ സഞ്ചരിച്ചിരുന്ന ബൈക്ക്, കാറുമായി കൂട്ടിയിടിച്ചത്. കൊല്ലം പട്ടത്താനം വായാലില്‍ത്തോപ്പ് നദീര്‍ഷാനെ കുറ്റിപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് മോഷ്ടാവാണെന്ന് മനസിലായത്. ഇയാളെ അറസ്റ്റ് ചെയ്തു.