പത്തനംതിട്ട: പത്തനംതിട്ട ജില്ലയിൽ നാളെ കെഎസ്‍യു പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്തു. യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്  കാതോലിക്കേറ്റ് കോളേജിൽ കെഎസ്‍യു പ്രവർത്തകർക്ക് നേരെ കയ്യേറ്റം ഉണ്ടായതിൽ പ്രതിഷേധിച്ചാണ് പഠിപ്പ് മുടക്കിന് ജില്ലാ കമ്മിറ്റി ആഹ്വാനം ചെയ്തത്.