എംഎസ്എഫ്- കെ എസ് യു സ്ഥാനാർഥികളെ വിജയിയായി പ്രഖ്യാപിക്കണമെന്നാണ് ആവശ്യം

കോഴിക്കോട് : കുന്ദമംഗലം കോളജിൽ കൗണ്ടിങിനിടെ ബാലറ്റ് പേപ്പർ നശിപ്പിച്ച സംഭവത്തിൽ എംഎസ്എഫ്- കെഎസ് യു പ്രവർത്തകർ ഹൈക്കോടതിയെ സമീപിച്ചു. എംഎസ്എഫ്- കെ എസ് യു സ്ഥാനാർഥികളെ വിജയിയായി പ്രഖ്യാപിക്കണമെന്നാണ് ആവശ്യം. ഇംഗ്ലീഷ്, പിജി മാത്തമാറ്റിക്സ് ഡിപ്പാർട്ട്മെന്റുകളിൽ റീ പോളിങ് നടത്താൻ നിർദേശിക്കണം. 90 ശതമാനം വോട്ട് എണ്ണിക്കഴിഞ്ഞപ്പോൾ തോൽവി ഭയന്ന് എസ്എഫ്ഐ സംഘർഷം അഴിച്ചുവിട്ടുവെന്നും ബാലറ്റ് പേപ്പർ നശിപ്പിച്ചെന്നും ഹർജിയിൽ പറയുന്നു. 

കേന്ദ്ര കാലാവസ്ഥാ വിഭാഗം അറിയിപ്പ്! അറബിക്കടലിൽ ചക്രവാതച്ചുഴി, കേരളത്തിൽ കൂടുതൽ ജില്ലകളിൽ മഴ മുന്നറിയിപ്പ്

കുന്ദമംഗലം ഗവണ്മെന്‍റ് കോളേജിൽ വോട്ടെണ്ണലിനിടെ ഉണ്ടായ സംഘർഷത്തെതുടര്‍ന്ന് വീണ്ടും തെരഞ്ഞെടുപ്പ് നടത്താനാണ് നീക്കം. ഈ ആവശ്യം ഉന്നയിച്ച് കോളജ് അധികൃതര്‍ കാലിക്കറ്റ് സര്‍വകശാലക്ക് കത്തയച്ചിട്ടുണ്ട്. സംഘര്‍ഷത്തില്‍ എസ്എഫ്ഐ-കെഎസ് യു പ്രവര്‍ത്തകർക്കെതിരെയും കോളജ് അധികൃതര്‍ നടപടിയെടുത്തു. സംഭവത്തില്‍ എസ് എഫ് ഐ, കെ എസ് യു സംഘടനകളില്‍ ഉള്‍പ്പെട്ട പത്തു വിദ്യാര്‍ത്ഥികളെ സസ്‌പെൻഡ് ചെയ്തു. സംഘര്‍ഷവുമായി ബന്ധപ്പെട്ട് കുന്ദമംഗലം പൊലീസ് കേസെടുത്തിട്ടുണ്ട്. 

YouTube video player