ഗാന്ധി ഘാതകനായ ഗോഡ്സെയെ പൂജിക്കുന്ന പ്രധാനമന്ത്രി അടക്കമുള്ള ആളുകൾക്കെതിരെയുള്ള പ്രതിഷേധം തുടരുമെന്ന് കെ എസ് യു നേതാക്കൾ പറഞ്ഞു. തൃശൂർ അയ്യന്തോളിൽ കളക്ടറേറ്റിനുമുന്നിലായിരുന്നു പ്രതിഷേധ പരിപാടി
തൃശൂർ: മഹാത്മാ ഗാന്ധിയുടെ കോലത്തില്‍ വെടിയുതിർത്ത് രക്തം വരുത്തിയ ശേഷം പെട്രോൾ ഒഴിച്ച് കത്തിച്ചുള്ള ഹിന്ദു മഹാസഭയുടെ ദേശവിരുദ്ധ പരിപാടിക്ക് അതേ നാണയത്തിൽ തിരിച്ചടിച്ച് തൃശൂരിൽ കെ എസ് യുവിന്‍റെ പ്രതിഷേധം.
വീരപുരുഷനായി ആർ എസ് എസ്-സംഘപരിവാർ സംഘടനകൾ ആരാധിക്കുന്ന നാഥൂറാം വിനായക് ഗോഡ്സെയെ മരകൊമ്പിൽ പ്രതീകാത്മകമായി തൂക്കികൊന്നായിരുന്നു "പ്രതികാര" പരിപാടി.
ഗാന്ധി ഘാതകനായ ഗോഡ്സെയെ പൂജിക്കുന്ന പ്രധാനമന്ത്രി അടക്കമുള്ള ആളുകൾക്കെതിരെയുള്ള പ്രതിഷേധം തുടരുമെന്ന് കെ എസ് യു നേതാക്കൾ പറഞ്ഞു. തൃശൂർ അയ്യന്തോളിൽ കളക്ടറേറ്റിനു മുന്നിലായിരുന്നു പ്രതിഷേധ പരിപാടി.
