ഹരിപ്പാട്: കൊവിഡ് എന്ന് കേൾക്കുമ്പോഴേ ഭയത്തോടെ ഓടിമാറുന്ന ജനതയ്‌ക്ക് ആത്മവിശ്വാസവും ബോധവത്കരണവും പകർന്ന് നൽകി കുമാരപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് എസ് സുരേഷ് കുമാർ വ്യത്യസ്തനാവുകയാണ്. കൊവിഡ് രോഗി താമസിച്ചിരുന്ന വീടും പരിസരവും അണുവിമുക്തമാക്കുന്നതിന് ആരും തയ്യാറാകാതിരുന്ന സാഹചര്യത്തിൽ സുരക്ഷാ വസ്ത്രം (പിപിഇ കിറ്റ്) അണിഞ്ഞ് പഞ്ചായത്ത് പ്രസിഡൻറും സിഡിഎസ് ചെയർപേഴ്സൺ രാധാ ബാബുവും എത്തിയത് പ്രദേശവാസികൾക്ക് വലിയ ആശ്വാസവും കരുതലമായി. 

Read more: ബാബാ രാംദേവിന്‍റെ 'കൊറോണിൽ' വേണ്ട, പരസ്യവും വിൽപ്പനയും മഹാരാഷ്ട്രയില്‍ അനുവദിക്കില്ലെന്ന് മന്ത്രി

കഴിഞ്ഞ 13ന് കുവൈറ്റിൽ നിന്ന് നെടുമ്പാശ്ശേരിയിൽ എത്തിയ കുമാരപുരം സ്വദേശികളായ സുഹൃത്തുക്കൾ ആംബുലൻസിൽ പതിനാലാം വാർഡിൽ എത്തുകയും ഒരു വീട്ടിൽ താമസിക്കുകയും തുടർന്ന് നടത്തിയ സ്രവ പരിശോധയിൽ 23കാരനായ യുവാവിന് പോസിറ്റീവ് റിപ്പോർട്ട് ചെയ്തതിൻറെ അടിസ്ഥാനത്തിൽ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഇതിന് ശേഷം പ്രദേശമാകെ ഭീതിയിലായ സാഹചര്യത്തിലാണ് സുരേഷ് കുമാറും രാധാ ബാബുവും ചേർന്ന് രോഗി താമസിച്ചിരുന്ന വീടും പരിസരത്തെ വീടുകളും റോഡുകളും സമീപ പ്രദേശങ്ങളും അണുവിമുക്തമാക്കിയത്.

Read more: 1981ലെ സഹപാഠികള്‍ ഒത്തുചേര്‍ന്നു; വാട്‌സ്ആപ്പ് കൂട്ടായ്‌മയിലൂടെ ലേഖയ്‌ക്ക് വീട്