കുമ്പഴയിൽ ശബരിമല തീർഥാടകരുടെ ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് 2 പേർക്ക് ഗുരുതരമായി പരിക്കേറ്റു. കോട്ടയം തലയോലപ്പറമ്പിൽ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ മറ്റൊരു അപകടത്തിൽ ഒരു യുവാവ് മരിക്കുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു.
പത്തനംതിട്ട: കുമ്പഴയിൽ ശബരിമല തീർഥാടകരുടെ ബസ്സും പെട്ടി ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു. ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്നവർക്ക് ഗുരുതര പരിക്കുണ്ട്. ഇന്ന് പുലർച്ചെ 2 ന് ആണ് അപകടം ഉണ്ടായത്. പരിക്കേറ്റ പത്തനംതിട്ട സ്വദേശികളായ അനന്തു അശോക്, ജോബിൻ എന്നിവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എതിർ വശത്തു നിന്ന ഓട്ടോയിലുള്ളവർ ഓട്ടോയിൽ എത്തി ഇലക്ഷൻ ഫ്ലക്സ് ബോർഡുകൾ വെയ്ക്കാനെത്തിയതായിരുന്നു.
അതേ സമയം, കോട്ടയം തലയോലപ്പറമ്പിൽ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. തലയോലപ്പറമ്പ് സ്വദേശി സി ജെ രാഹുൽ (24) ആണ് മരിച്ചത്. ഇയാൾക്കൊപ്പം സ്കൂട്ടറിലുണ്ടായിരുനന നവീൻ(20) ന് ഗുരുതരമായി പരിക്കേറ്റു. സ്കൂട്ടർ പ്രധാന റോഡിൽ നിന്ന് ഇടറോഡിലേക്ക് കയറുന്നതിനിടയിലാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ ഇരുവരും റോഡിലേക്ക് തെറിച്ചു വീണു.


