ബസ് യാത്രികരായ ഇരുപതിലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


കോഴിക്കോട്: കുന്ദമംഗലം ചൂലാംവയലില്‍ ഉണ്ടായ ബസ് അപകടത്തില്‍ നിരവധി പേർക്ക് പരുക്കേറ്റു. ചൂലാംവയൽ മാക്കൂട്ടം എ യു പി സ്കൂളിന് സമീപം ഇന്ന് രാവിലെ ഏഴ് മണിയോടെ നിർത്തിയിട്ട ലോറിയിൽ ബസ് വന്ന് ഇടിച്ചാണ് അപകടം. അടിവാരത്ത് നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ഫാത്തിമാസ് ബസാണ് നിയന്ത്രണം വിട്ട് ലോറിയിൽ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ ബസിന്‍റെ മുവശം പൂർണ്ണമായും തകർന്നു. 

ബസ് യാത്രികരായ ഇരുപതിലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ദേശീയ പാതയിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. കുന്ദമംഗലം പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ യൂസുഫ് നടുത്തറമ്മലിന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി ബസ്സ് റോഡിൽ നിന്ന് മാറ്റിയതിന് ശേഷമാണ് ദേശീയ പാതയിലെ ഗതാഗതം പുനസ്ഥാപിക്കാനായത്.

കൂടുതല്‍ വായനയ്ക്ക്: റോഡിലെ നിയമലംഘനം:പരിശോധന തുടരും ,വിലയിരുത്താൻ ഉന്നതതലയോ​ഗം,ഉദ്യോ​ഗസ്ഥരുടെ കുറവ് ചർച്ചയാകും

തിരുവനന്തപുരത്ത് അമിത വേഗതയിലെത്തിയ കാർ വാഹനങ്ങളെ ഇടിച്ചുതെറിപ്പിച്ചു; ഡ്രൈവർ ഇറങ്ങിയോടി

തിരുവനന്തപുരം: കരകുളത്ത് അമിതവേഗതയിലെത്ത് റോഡ് സൈല്‍ പാര്‍ക്ക് ചെയ്തിരുന്ന വണ്ടികൾ ഇടിച്ച് തെറിപ്പിച്ച കാറിന്‍റെ ഡ്രൈവര്‍ ഇറങ്ങിയോടി. അമിത വേഗതയിൽ എത്തിയ കാർ രണ്ട് കാറുകളെയും ബൈക്കുകളെയുമാണ് ഇടിച്ചത്. അപകടത്തിന് പിന്നാലെ ഡ്രൈവർ ഇറങ്ങി ഓടിയെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഡ്രൈവർ മദ്യപിച്ചിരുന്നതായി സംശയമുണ്ടെന്നും നാട്ടുകാര്‍ ആരോപിച്ചു. അപകടത്തില്‍ ആർക്കും പരിക്കില്ലെങ്കിലും വാഹനങ്ങൾക്ക് കേടുപാട് സംഭവിച്ചു.

അതേസമയം, എറണാകുളത്ത് ചക്കരപ്പറമ്പിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. മധുര സ്വദേശികളായ ശിവപാലനും രണ്ട് കുട്ടികളും മടക്കം നാല് പേരടങ്ങുന്ന കുടുംബം സഞ്ചരിച്ച കാറിനാണ് തീപിടിച്ചത്. നാല് പേരും തീ പടർന്നത്തോടെ വാഹനത്തില്‍ നിന്ന് ഇറങ്ങിയതിനാല്‍ വലിയ അപകടം ഒഴിവായി. അഗ്നിശമന സേനയെത്തിയാണ് തീയണച്ചത്. ഓൾട്ടോ കാറിന്‍റെ എഞ്ചിനിൽ നിന്നും ചെറിയ രീതിയിൽ ഇന്ധന ചോർച്ചയുണ്ടാകുകയും പിന്നാലെ തീപടരുകയുമായിരുന്നുവെന്നാണ് യാത്രക്കാർ പറയുന്നത്. വളരെ പെട്ടന്ന് തന്നെ കാർ പൂർണമായും കത്തി. അഗ്നിശമന സേനയെത്തി തീയണച്ചതിന് പിന്നാലെ പ്രദേശത്ത് കൂടിയുള്ള ഗതാഗതം പുനസ്ഥാപിച്ചു.