തൃശൂർ ആർത്താറ്റ് സ്വദേശിയിൽ നിന്ന് ആനയെ വാങ്ങി നൽകാമെന്ന് പറഞ്ഞ് 63 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. പ്രമോദ് എന്നയാളുടെ പരാതിയിൽ സൈലേഷ്, അബ്ദുൽ ഹമീദ് ഖാൻ എന്നിവർക്കെതിരെ കുന്നംകുളം പൊലീസ് കേസെടുത്തു.

തൃശൂര്‍: ആനയെ വാങ്ങി നല്‍കാമെന്ന് പറഞ്ഞ് 63 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. ആര്‍ത്താറ്റ് സ്വദേശി പ്രമോദാണ് കുന്നംകുളം പൊലീസില്‍ പരാതി നല്‍കിയത്. പ്രമോദിന്റെ പരാതിയില്‍ സൈലേഷ്, അബ്ദുല്‍ ഹമീദ് ഖാന്‍ എന്നിവര്‍ക്കെതിരേ കുന്നംകുളം പൊലീസ് കേസെടുത്തു. പ്രമോദ് മാനേജിംഗ് ഡയറക്ടറായി സംഘദേശം കുറിയുടെ അക്കൗണ്ടില്‍ നിന്നാണ് പണം നല്‍കിയിട്ടുള്ളത്. 2024 മാര്‍ച്ച് മുതല്‍ 2025 ഫെബ്രുവരി വരെയുള്ള കാലയളവിലാണ് 63 ലക്ഷം രൂപ നല്‍കിയത്. വീണ്ടും പണം ആവശ്യപ്പെടുകയും ആനയെ നല്‍കാതിരിക്കുകയും ചെയ്തതോടെ സംശയം തോന്നിയ പ്രമോദ് കുന്നംകുളം പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പ്രമോദിന്റെ പരാതിയില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.