Asianet News MalayalamAsianet News Malayalam

വെള്ളക്കെട്ട് റിപ്പോർട്ട് ചെയ്യാൻ പോയ മാധ്യമപ്രവർത്തകർക്കെതിരെ കൈയേറ്റം: നടപടിയെടുക്കണമെന്ന് കെയുഡബ്ല്യുജെ

സംഭവത്തിൽ കുറ്റക്കാർക്ക് എതിരെ പൊലീസ് കേസെടുക്കണമെന്നും  നേതാക്കൾക്ക് എതിരെ നടപടിയെടുക്കാൻ സിപിഎം പാർട്ടി നേതൃത്വം തയാറാകണമെന്നും കെയുഡബ്ല്യുജെ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. 

kuwj demand action against cpm ex councilor who attacks journalists
Author
First Published May 23, 2024, 6:58 PM IST

തിരുവനന്തപുരം: വഞ്ചിയൂരിലെ വെള്ളക്കെട്ട് സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്യാൻ പോയ 'ജനം ടിവി'യിലെ മാധ്യമപ്രവർത്തകരെ സിപിഎം മുൻ വാർഡ് കൗൺസിലറുടെ നേതൃത്വത്തിൽ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. വനിതാ റിപ്പോർട്ടറെ അധിക്ഷേപിക്കുകയും ക്യാമറമാനിൽ നിന്ന് ക്യാമറ പിടിച്ചുവാങ്ങാൻ ശ്രമിക്കുകയും ചെയ്തു. സംഭവത്തിൽ കുറ്റക്കാർക്ക് എതിരെ പൊലീസ് കേസെടുക്കണമെന്നും  നേതാക്കൾക്ക് എതിരെ നടപടിയെടുക്കാൻ സിപിഎം പാർട്ടി നേതൃത്വം തയാറാകണമെന്നും കെയുഡബ്ല്യുജെ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. 

Asianet News Live

Latest Videos
Follow Us:
Download App:
  • android
  • ios