കോട്ടയം മീനച്ചിലിൽ കിണർ നിർമ്മാണത്തിനിടെ കിണറിടിഞ്ഞ് വീണ് മണ്ണിനടിയിൽ കുടുങ്ങിയ തൊഴിലാളിക്ക് ദാരുണാന്ത്യം. 

കോട്ടയം: കോട്ടയം മീനച്ചിലിൽ കിണർ നിർമ്മാണത്തിനിടെ കിണറിടിഞ്ഞ് വീണ് മണ്ണിനടിയിൽ കുടുങ്ങിയ തൊഴിലാളിക്ക് ദാരുണാന്ത്യം. നിർമാണതൊഴിലാളിയായ കമ്പം സ്വദേശി രാമനാണ് ജീവൻ നഷ്ടമായത്. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് രാമനെ മണ്ണിനടിയിൽ നിന്നും പുറത്തെടുത്തത്. ഒരുവശത്തെ മണ്ണ് ഇടിഞ്ഞുവീണതിനെ തുടർന്നാണ് അപകടം. താഴെ പണിയെടുക്കുകയായിരുന്ന രാമൻ മണ്ണിനിടയിൽ കുടുങ്ങുകയായിരുന്നു. 

Asianet News Live | Delhi Elections 2025 | Malayalam News Live | Kerala News | ഏഷ്യാനെറ്റ് ന്യൂസ്