എറണാകുളം എളമക്കരയിൽ തെങ്ങുകയറ്റ തൊഴിലാളി തെങ്ങിന് മുകളിൽ മരിച്ച നിലയിൽ.

കൊച്ചി: എറണാകുളം എളമക്കരയിൽ തെങ്ങുകയറ്റ തൊഴിലാളി തെങ്ങിന് മുകളിൽ മരിച്ച നിലയിൽ. വരാപ്പുഴ സ്വദേശി ഉണ്ണിയാണ് മരിച്ചത്. എളമക്കര കരുവേലിപ്പരമ്പ് സ്വദേശിയുടെ വീട്ടിൽ രാവിലെ തെങ്ങ് കയറാൻ എത്തിയതായിരുന്നു. ഫയർഫോഴ്സ് എത്തി മൂന്നു മണിക്കൂറോളം സമയമെടുത്താണ് മൃതദേഹം തെങ്ങിനു മുകളിൽ നിന്ന് താഴെ ഇറക്കിയത്. മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി, പോസ്റ്റ്‌ മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾ ക്ക് വിട്ടു കൊടുക്കും.

Asianet News Live | Nilambur Byelection results | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്