കണ്ണൂര്‍: ഇരിക്കൂർ പെരുവളത്തുപറമ്പിൽ വീടിന് സമീപമുള്ള മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചു. ശ്രീകണ്ഠപുരം സ്വദേശി ഷുഹൈബ് (25 ) ആണ് മരിച്ചത്. ഇടിഞ്ഞ് വീഴാറായ മൺതിട്ടയിൽ മതില്‍ കെട്ടുന്നതിനിടെയാണ് ജോലികാരനായ ഷുഹൈബിന്റെ പുറത്തേക്ക് മണ്ണിടിഞ്ഞ് വീണത്. ഗുരുതരമായി പരിക്കേറ്റ ഷുഹൈബിനെ പരിയാരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുന്ന വഴിയിലാണ് മരണം സംഭവിച്ചത്.