തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പി.ജി. വിദ്യാർത്ഥിനിയാണ്. ഒരു കുറിപ്പ് മുറിയിൽ നിന്നും പൊലീസ് കണ്ടെത്തി. മെഡിക്കൽ കോളേജ് പൊലീസാണ് കേസ് അന്വേഷിക്കുന്നത്.
തിരുവനന്തപുരം : മെഡിക്കൽ കോളജിലെ യുവ ഡോക്ടർറെ മരിച്ച നിലയിൽ കണ്ടെത്തി. മെഡിക്കൽ കോളജിന് സമീപമുള്ള ഫ്ലാറ്റ് മുറിയിലാണ് അബോധാവസ്ഥയിൽ പിജി വിദ്യാർത്ഥിനിയായ ഡോ.ഷഹ്നയെ കണ്ടെത്തിയത്. ഇന്നലെ രാത്രി 11.30 നായിരുന്നു സംഭവം. സഹപാഠികളാണ് അബോധവസ്ഥയിൽ ഷഹ്ന കിടക്കുന്നത് പൊലീസിനെ അറിയിച്ചത്. ഉടൻ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒരു കുറിപ്പ് മുറിയിൽ നിന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. വെഞ്ഞാറമൂട് സ്വദേശിയായ ഷഹ്ന സർജറി വിഭാഗത്തിൽ പി ജി ചെയ്യുകയായിരുന്നു. ഡോക്ടറുടെ ഫോണും പൊലിസ് കസ്റ്റഡിലെടുത്തിയിട്ടുണ്ട്.
കൊച്ചി ലോഡ്ജിലെ ഒന്നരമാസം പ്രായമായ കുഞ്ഞിന്റെ മരണം: അമ്മയുടെയും പങ്കാളിയുടെയും അറസ്റ്റ് ഇന്ന്
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

