തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ ലക്ഷദീപിൽ നിന്നുള്ള വിദ്യാര്‍ത്ഥിയെ ഏഴംഗ സംഘം കോളേജ് ഹോസറ്റലിലെ  മുറിയിൽ കയറി ക്രൂരമായി മര്‍ദ്ദിച്ചു. സംഭവത്തിൽ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്.

തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ രണ്ടാം വർഷ വിദ്യാർത്ഥിയെ എസ്എഫ്ഐ പ്രവർത്തകർ ഹോസ്റ്റല്‍ മുറിയിലിട്ട് മർദ്ദിച്ചു. അഞ്ച് എസ്എഫ്ഐക്കാർക്കെതിരെ മ്യൂസിയം പൊലീസ് കേസെടുത്തു. യൂണിവേഴ്സിറ്റി കോളജിനുള്ളിൽ മർദ്ദനമേറ്റ ഭിന്നശേഷിക്കാരനായ വിദ്യാർത്ഥിയെ സഹായിച്ചുവെന്നാരോപിച്ചായിരുന്നു മർദ്ദനം.

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിനുള്ളിൽ വെർച്ച് എസ്എഫ്ഐ യൂണിറ്റ് ഭാരാവാഹികള്‍ ചേർന്ന് മർദ്ദിച്ച കാട്ടാക്കട സ്വദേശി അനസിന്‍റെ സുഹൃത്തും ലക്ഷദ്വീപ് സ്വദേശിയുമായ വിദ്യാർത്ഥിക്കാണ് മർദ്ദനമേറ്റത്. അനസിനെ മർദ്ദിച്ച പ്രതികളുടെ അറസ്റ്റ് 17വരെ തടഞ്ഞിരിക്കുകയാണ്. ഇതിനിടെയാണ് അനസിനെ സഹായിച്ചുവെന്നാരോപിച്ച് സഹപാഠിയെ എസ്എഫ്ഐ പ്രവർത്തകർ ഹോസ്റ്റൽ മുറിക്കുള്ളിൽ കയറി ആക്രമിച്ചത്. ആദിൽ, ആകാശ്, അബിജിത്ത്, കൃപേഷ്, അമേഷ്, പിന്നെ കണ്ടാലറിയാവുന്ന മറ്റള്ളവർക്കുമെതിരെയാണ് കേസ്. 

ഇതിൽ അഭിജിത്ത് പഠനം കഴിഞ്ഞ ശേഷവും യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ തങ്ങുകയാണ്. ജാതിപ്പേർ വിളിച്ച ആക്ഷേപിച്ചുവെന്നും മ്യൂസിയം പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. എസ്-സി-എസ്-ടി ആക്ടു കൂടി ചുമത്തുമെന്നും പൊലീസ് പറഞ്ഞു. പ്രതികളെല്ലാം ഒഴിവില്ലെന്നാണ് പൊലീസ് പറയുന്നത്. ഭിന്നശേഷിക്കാരനെ മർദ്ദിച്ച കേസിലും പ്രതികളെ കന്‍റോന്‍റമെന്‍റ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നില്ല. പ്രതികള്‍ മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിക്കുകയും ചെയ്തു. കോളേജിൽ എസ്എഫ്ഐ പ്രവർത്തകരെ തന്നെ ഭാരാവാഹികള്‍ മർദ്ദിക്കുന്നതിനെതിരെ സിപിഎം ജില്ലാ നേതൃത്വം അന്ത്യശാസനം നൽകിയിട്ടും മർദ്ദനം തുടരുകയാണ്.

കുട്ടികൾ ചിരിച്ചത് ഇഷ്ടപ്പെട്ടില്ല, വളർത്തുനായകളുമായി വീട്ടിനുള്ളിൽ കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതി ഒളിവിൽ


YouTube video player