Asianet News MalayalamAsianet News Malayalam

കൊവിഡ് കാലത്തെ അതിജീവിക്കാന്‍ സര്‍ക്കാരിനൊപ്പം കലാകാരന്മാരും; കേരളാമാതൃകയ്ക്ക് പിന്തുണതേടി ലളിതകലാ അക്കാദമി

സമാഹരിക്കുന്ന ചിത്രങ്ങളും/ശില്പങ്ങളും വില്പന നടത്തി ലഭിക്കുന്ന തുക പൂര്‍ണ്ണമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാനാണ് അക്കാദമിയുടെ ഉദ്ദേശം...
 

lalithakala academy asks artists help to fight against covid 19
Author
Kozhikode, First Published Apr 6, 2020, 10:23 PM IST

കോഴിക്കോട്: കൊവിഡ് 19 നെ പ്രതിരോധിക്കുന്നതിനും കൊറോണക്കാലത്തെ നാടിന്റെ സാമ്പത്തിക പ്രതിസന്ധിയെ നേരിടുന്നതിനുമായി സര്‍ക്കാരിന് പിന്തുണ നല്‍കി കേരള ലളിതകലാ അക്കാദമി കലാകാരന്മാരില്‍ നിന്നും ചിത്രങ്ങള്‍/ശില്പങ്ങള്‍ സംഭാവനയായി സമാഹരിക്കുന്നു. വീടുകളില്‍ കഴിയുന്ന കലാകാരന്മാര്‍ തങ്ങളുടെ ശേഖരത്തില്‍ ഉള്ളതോ പുതിയതായി രചിച്ചതോ ആയ ഒരു ചിത്രം/ശില്പം എങ്കിലും അക്കാദമിയെ ഏല്പിക്കണമെന്നാണ് അഭ്യര്‍ഥന. ചിത്രങ്ങളോടൊപ്പം ചിത്രകാരന്റെ പേര് വിലാസം, ഇമെയില്‍ അഡ്രസ്സ്, ഫോണ്‍ നമ്പര്‍, ബയോഡാറ്റ, ചിത്രത്തിന്റെ പേര്, മാധ്യമം, സൈസ്, നിര്‍ദ്ദേശിക്കുന്ന കുറഞ്ഞ വില എന്നിവ അടങ്ങിയ കുറിപ്പും ഉള്‍പ്പെടുത്തണം. 
 
ഇത്തരത്തില്‍ സമാഹരിക്കുന്ന ചിത്രങ്ങളും/ശില്പങ്ങളും വില്പന നടത്തി ലഭിക്കുന്ന തുക പൂര്‍ണ്ണമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാനാണ് അക്കാദമിയുടെ ഉദ്ദേശം. ലോകം അഭിമുഖീകരിക്കുന്ന സമാനതകളില്ലാത്ത പ്രതിസന്ധിയെ അതിജീവിക്കുന്ന കേരളമാതൃകയ്ക്ക് നാട്ടിലെ കലാകാരന്മാരുടെ സഹകരണവും പിന്തുണയും ഊര്‍ജ്ജം അക്കാദമി അഭ്യര്‍ഥിച്ചു. ഏപ്രില്‍ 25 നകം സൃഷ്ടികള്‍ സമാഹരിക്കുന്നതിന് ഉതകും വിധം വിവരം അക്കാദമിയെ അറിയിക്കണം. കോഴിക്കോട് ജില്ലയില്‍ ബന്ധപ്പെടേണ്ട നമ്പറുകള്‍: പോള്‍ കല്ലാനോട് (9387299180), കെ.സി.മഹേഷ് (8547151531).

Follow Us:
Download App:
  • android
  • ios