Asianet News MalayalamAsianet News Malayalam

വർക്കലയിൽ വിചിത്ര രൂപവുമായി പിറന്ന് ആട്ടിൻകുട്ടി, മുഖം പഗ്ഗിനോട് സദൃശം

രണ്ട് കണ്ണുകളുകളും നെറ്റിത്തടത്തോട് ചേർന്ന് മധ്യഭാഗത്തായാണ്. മൂക്കിന്റെ ഭാഗത്ത് ചെറിയൊരു സുഷിരം മാത്രമാണുള്ളത്...

lamb has a face resembling a pug Born in Varkala
Author
Varkala, First Published Nov 10, 2021, 11:21 AM IST

തിരുവനന്തപുരം: വർക്കലയിൽ നായയുടെ മുഖ സാദൃശ്യവുമായി ആട്ടിൻ കുട്ടി. കഴിഞ്ഞ ദിവസം ജനിച്ച ആട്ടിൻ കുട്ടിക്കാണ് പഗ്ഗ് ഇനത്തിൽപ്പെട്ട നായയുടെ മുഖ സാദൃശ്യം. കുരങ്ങിന്റെ മുഖവുമായും ആട്ടിൻ കുട്ടിയുടെ മുഖത്തിന് സാദൃശ്യം തോന്നും. കരച്ചില് മനുഷ്യക്കുഞ്ഞുങ്ങളുടേത് പോലെയാണ്. ഗർഭപാത്രത്തിൽ നിന്നുതന്നെയുണ്ടാകുന്ന തകരാറാണ് ഇത്തരത്തിലുള്ള കുഞ്ഞുങ്ങൾ ജനിക്കാൻ കാരണമെന്ന് വർക്കല മൃഗാശുപത്രിയിലെ വെറ്ററിനറി ഡോക്ടർ എസ് ബൈജു ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനോട് പറഞ്ഞു. 

വർക്കല നഗരസഭയിലെ ആശാവർക്കർ മുണ്ടയിൽ കല്ലാഴി വീട്ടിൽ ബേബി സമുത്തിന്റെ ആടാണ് രൂപവ്യത്യാസമുള്ള പെണ്ണാടിന് ജന്മം നൽകിയത്. മൂന്നാമത്തെ പ്രസവത്തിലാണ് ഈ കുഞ്ഞ് ജനിച്ചത്. പ്രസവത്തിൽ ഇത്തവണ ഒറ്റ കുട്ടി മാത്രമേ ഉണ്ടായുള്ളൂ. രണ്ട് കണ്ണുകളുകളും നെറ്റിത്തടത്തോട് ചേർന്ന് മധ്യഭാഗത്തായാണ്. മൂക്കിന്റെ ഭാഗത്ത് ചെറിയൊരു സുഷിരം മാത്രമാണുള്ളത്. 

മേൽചുണ്ട് പൂർണ്ണമായും ഇല്ല. നാവ് ഒരു വശത്തേക്ക് മാത്രമായി തൂങ്ങി കിടക്കുകയാണ്. തള്ളയാട് മുലയൂട്ടാൻ വിസമ്മതിക്കുന്നതിനാൽ പാൽ കുപ്പിയിൽ നിറച്ചാണ് നൽകുന്നത്. ജംനപ്യാരി ഇനത്തിൽപ്പെട്ട ആടിന്റെ ബീജസങ്കലനത്തിലൂടെയാണ് ആട്ടിൻ കുട്ടിയുണ്ടായത്. വിദഗ്ധ പരിചരണവും ചികിത്സയും നൽകുന്നുണ്ടെന്നും വെറ്ററിനറി ഡോക്ടർ പറഞ്ഞു. 

Follow Us:
Download App:
  • android
  • ios