കല്‍പ്പറ്റ: കണ്ണൂര്‍-വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന പാല്‍ച്ചുരത്തില്‍ മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടു. ഇരുചക്ര വാഹനങ്ങള്‍ പോലും കടന്നുപോകാന്‍ കഴിയാത്ത വിധം മണ്ണ് റോഡിലെത്തിയെന്നാണ് വിവരം. ഇന്നലെ വൈകുന്നേരം ഏഴ്മണിയോടെയായിരുന്നു സംഭവം. കഴിഞ്ഞ പ്രളയകാലത്ത് ഏറ്റവും അധികം നാശനഷ്ടമുണ്ടായ പാത കൂടിയാണ് പാല്‍ച്ചുരം. വടക്കേ വയനാട്ടിലും കണ്ണൂര്‍ ജില്ലയിലും മഴ ശക്തമായതിനാല്‍ ഇതുവഴിയുള്ള ഗതാഗതം ഏറെ ദുഷ്‌കരമായിരുന്നു.