Asianet News MalayalamAsianet News Malayalam

ഉരുൾപൊട്ടൽ ഭീഷണി: വയനാട്ടിൽ എട്ട് പഞ്ചായത്തുകളിലെ റിസോർട്ട്, ഹോട്ടൽ താമസക്കാരെ ഒഴിപ്പിക്കാൻ ഉത്തരവ്

പടിഞ്ഞാറത്തറ, മേപ്പാടി, തവിഞ്ഞാൽ, മൂപ്പെനാട്, തൊണ്ടർനാട്, തിരുനെല്ലി, പൊഴുതന, വൈത്തിരി പഞ്ചായത്തുകളിൽ പ്രവർത്തിക്കുന്ന മുഴുവൻ ഹോം സ്റ്റേകൾ, റിസോർട്ടുകൾ, ഗസ്റ്റ് ഹൗസുകൾ ,  ലോഡ്ജിഗ് ഹൗസ്, ഹോട്ടൽസ് ആൻഡ് റിസോർട്സ് എന്നിവിടങ്ങളിൽ താമസിക്കുന്നവരെ അടിയന്തരമായി മാറ്റണമെന്ന് ജില്ലാ കലക്ടർ ഉത്തരവിട്ടു

Landslide threat Residents of resorts and hotels in eight panchayats in Wayanad ordered to evacuate
Author
Wayanad, First Published Aug 7, 2020, 1:22 PM IST


വയനാട്: പടിഞ്ഞാറത്തറ, മേപ്പാടി, തവിഞ്ഞാൽ, മൂപ്പെനാട്, തൊണ്ടർനാട്, തിരുനെല്ലി, പൊഴുതന, വൈത്തിരി പഞ്ചായത്തുകളിൽ പ്രവർത്തിക്കുന്ന മുഴുവൻ ഹോം സ്റ്റേകൾ, റിസോർട്ടുകൾ, ഗസ്റ്റ് ഹൗസുകൾ ,  ലോഡ്ജിഗ് ഹൗസ്, ഹോട്ടൽസ് ആൻഡ് റിസോർട്സ് എന്നിവിടങ്ങളിൽ താമസിക്കുന്നവരെ അടിയന്തരമായി മാറ്റണമെന്ന് ജില്ലാ കലക്ടർ ഉത്തരവിട്ടു.

 ഈ പ്രദേശങ്ങൾ ഉരുൾപ്പൊട്ടൽ ഭീഷണി നേരിടുന്ന സാഹചര്യത്തിലാണ് നടപടി. ആവശ്യമായ പക്ഷം തഹസിൽദാർമാർ  താമസ സൗകര്യം ഒരുക്കണം.  കലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപനം പിൻവലിക്കുന്നത് വരെ പുതിയ ബുക്കിങ് സ്വീകരിക്കാനും പാടില്ല. ബന്ധപ്പെട്ട തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ , പൊലീസ് എന്നിവർ ഇക്കാര്യം ഉറപ്പാക്കണമെന്നും ഉത്തരവിൽ പറയുന്നു.

Follow Us:
Download App:
  • android
  • ios