പെൺകുട്ടിയുടെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തതോടെ ശ്രേയസ് ഒളിവില്‍ പോയിരുന്നു

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ച കേസിൽ കേരള ലോ അക്കാദമിയിലെ ഒന്നാം വർഷ വിദ്യാർത്ഥി അറസ്റ്റിൽ. മലയിൻകീഴ് സ്വദേശിയായ ശ്രേയസ് (19) ആണ് പോക്സോ കേസിൽ അറസ്റ്റിലായത്. പെൺകുട്ടിയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള സാമൂഹ മാധ്യമങ്ങൾ വഴി ഇയാൾ പ്രചരിപ്പിക്കുകയായിരുന്നു. പെൺകുട്ടിയുടെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തതോടെ ശ്രേയസ് ഒളിവില്‍ പോയിരുന്നു. തുടർന്ന്, വിളപ്പിൽശാല എസ്.എച്ച്.ഒയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പേയാട് ഭാഗത്ത് നിന്നും പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം