ഇതിനിടെ എൽഡിഎഫ് കൗൺസിലർമാരുടെ നടപടിക്കെതിരെ പ്രതിഷേധവുമായി സ്ഥലത്തെ ഓട്ടോറിക്ഷ ഡ്രൈവർമാരും രംഗത്ത് എത്തിയതോടെ സ്ഥലത്ത് പിടിവലി ഉണ്ടായി. ഒരു ഓട്ടോ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. 

തൃശ്ശൂർ: തൃശ്ശൂർ നഗരത്തിൽ ശക്തൻ ബസ് സ്റ്റാൻഡി മുന്നിലെ ഡിവൈഡറുകൾ നീക്കം ചെയ്തതിന് എൽഡിഎഫ് കൗൺസിലർമാരുടെ പ്രതിഷേധം. ഡിവൈഡറുകൾ നീക്കിയാൽ ബസുകൾ അമിതവേഗതയിൽ ബസ് സ്റ്റാൻഡിലേക്ക് പ്രവേശിക്കുമെന്നും മേയർ ബസ്സുടമകളിൽ നിന്ന് പണം വാങ്ങിയാണ് ഇത് ചെയ്തതെന്നും ആരോപിച്ചായിരുന്നു പ്രതിഷേധം. സ്ഥലത്ത് നിന്ന് മാറ്റിയ ഡിവൈഡറുകൾ കൗൺസിലർമാർ പുനസ്ഥാപിച്ചു. ഇതിനിടെ എൽഡിഎഫ് കൗൺസിലർമാരുടെ നടപടിക്കെതിരെ പ്രതിഷേധവുമായി സ്ഥലത്തെ ഓട്ടോറിക്ഷ ഡ്രൈവർമാരും രംഗത്ത് എത്തിയതോടെ സ്ഥലത്ത് പിടിവലി ഉണ്ടായി. ഒരു ഓട്ടോ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.

Add Asianetnews as a Preferred SourcegooglePreferred

മേയർക്കെതിരെ ആരോപണം; തൃശൂർ ശക്തൻ ബസ് സ്റ്റാന്റിന് മുമ്പിൽ LDF കൗൺസിലർമാരുടെ പ്രതിഷേധം