ഇടുക്കി ഉപ്പുതറ പഞ്ചായത്തിൽ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതോടെ എൽഡിഎഫിന് ഭരണം നഷ്ടമായി. ബിജെപി വിപ്പ് ലംഘിച്ച് പാർട്ടി അംഗം യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്തതാണ് ഭരണമാറ്റത്തിന് കാരണമായത്. 18 അംഗ ഭരണസമിതിയിൽ 10 പേർ പ്രമേയത്തെ അനുകൂലിച്ചു.
ഇടുക്കി: ഉപ്പുതറ പഞ്ചായത്തിൽ എൽഡിഎഫിന് ഭരണം നഷ്ടമായി. ഇടത് ഭരണത്തിനെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പാസായി. ബിജെപി അംഗം യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്തതോടെയാണ് ഭരണം നഷ്ടമായത്. പഞ്ചായത്തിൽ ആകെയുള്ള 18 അംഗങ്ങളിൽ 10 അംഗങ്ങളും യുഡിഎഫിൻ്റെ അവിശ്വാസ പ്രമേയത്തെ അനുകൂലിച്ചാണ് വോട്ട് ചെയ്തത്. ബിജെപി വിപ്പ് ലംഘിച്ച് ബിജെപി അംഗം നിഷ പ്രദീപ് യുഡിഎഫിൻ്റെ അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തതോടെയാണ് എൽഡിഎഫ് ഭരണത്തിന് അവസാനമായത്.


