ബിജെപി അംഗങ്ങളായ പ്രദീപ് അയിരൂർ, ആനന്ദക്കുട്ടൻ, സുലേഖ ചന്ദ്രശേഖരൻ എന്നിവരാണ് യുഡിഎഫ് പ്രമേയത്തെ അനുകൂലിച്ചത്

കോഴഞ്ചേരി: അയിരൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം എല്‍ഡിഎഫിന് നഷ്ടമായി. യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ ബിജെപി അംഗങ്ങൾ പിന്തുണച്ചതോടെയാണിത്. പ്രസിഡന്റ് തോമസ് തമ്പിക്കാണ് സ്ഥാനം നഷ്ടമായത്. ബിജെപിയുടെ 4 അംഗങ്ങളിൽ 3 പേരാണ് യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്തത്. ഒരാളുടെ വോട്ട് അസാധുവായി.

ബിജെപി അംഗങ്ങളായ പ്രദീപ് അയിരൂർ, ആനന്ദക്കുട്ടൻ, സുലേഖ ചന്ദ്രശേഖരൻ എന്നിവരാണ് യുഡിഎഫ് പ്രമേയത്തെ അനുകൂലിച്ചത്. ബിജെപി പാർലമെന്‍ററി പാർട്ടി നേതാവ് കെ.കെ.ഗോപിനാഥൻ നായർ ബാലറ്റ് പേപ്പർ ഒപ്പിട്ട് വാങ്ങിയെങ്കിലും ആർക്കും വോട്ട് രേഖപ്പെടുത്തിയില്ല. 

യുഡിഎഫ് 6, എൽഡിഎഫ് 6, ബിജെപി 4 എന്നിങ്ങനെയാണ് കക്ഷിനില. കേവല ഭൂരിപക്ഷം ഇല്ലാതിരുന്നതിനാൽ നറുക്കെടുപ്പിലൂടെയാണ് സിപിഎമ്മിലെ തോമസ് തമ്പി പ്രസിഡന്റായത്. കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അനു അവിശ്വാസ പ്രമേയ നടപടികൾക്ക് മേൽനോട്ടം വഹിച്ചു.