എൽഡിഎഫ് സ്ഥാനാർഥിയ്ക്ക് പത്തും, ബിജെപി സ്ഥാനാർഥിയ്ക്ക് ഒൻപത് വോട്ടുകളും ലഭിച്ചു. ഒരു കോൺഗ്രസ് അംഗം വിട്ടു നിന്നു.
തിരുവനന്തപുരം: കല്ലിയൂർ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് തെരെഞ്ഞെടുപ്പിൽ എൽഡിഎഫിന് ജയം. മുൻ വൈസ് പ്രസിഡൻ്റ് അയോഗ്യയായതിനെ തുടർന്നാണ് തെരെഞ്ഞെടുപ്പ് നടന്നത്. എൽഡിഎഫിലെ പി. സുധർമ്മയാണ് വിജയിച്ചത്. എൽഡിഎഫ് സ്ഥാനാർഥിയ്ക്ക് പത്തും, ബിജെപി സ്ഥാനാർഥിയ്ക്ക് ഒൻപത് വോട്ടുകളും ലഭിച്ചു. ഒരു കോൺഗ്രസ് അംഗം വിട്ടു നിന്നു.
ബിജെപി ഭരിച്ചിരുന്ന കല്ലിയൂർ പഞ്ചായത്തിൽ 2023 ജൂണിൽ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായതോടെ ബിജെപി ഭരണം അവസാനിക്കുകയും തുടർന്ന് നടന്ന പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ എൽഡിഎഫ് അധികാരത്തിലെത്തുകയുമായിരുന്നു. പിന്നാലെയാണ് വൈസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നടത്തിയത്.
