ഗ്യാസ് ഏജന്‍സിയിലെത്തിച്ച ലോഡിലെ ഒരു സിലിണ്ടറാണ് ലീക്കായത്

ഹരിപ്പാട്: ലീക്കായ ഗ്യാസ് സിലിണ്ടര്‍ കുളത്തില്‍ എറിഞ്ഞ് വന്‍ അപകടം ഒഴിവാക്കി തൊഴിലാളികള്‍. എറണാകുളം ഐഓസി പ്ലാന്‍റില്‍ നിന്നും ഹരിപ്പാട് അകംകുടി ശ്രീകുമാര്‍ ഗ്യാസ് ഏജന്‍സിയിലെത്തിച്ച ലോഡിലെ ഒരു സിലിണ്ടറാണ് ലീക്കായത്. ഇത് ശ്രദ്ധയില്‍പ്പെട്ട ലോറി ഡ്രൈവര്‍ സ്ഥാപനത്തിലെ കയറ്റിറക്ക് തൊഴിലാളികളായ രാജു, ശ്രീക്കുട്ടന്‍, കുഞ്ഞുമോന്‍ എന്നിവരെ വിവരം അറിയിച്ചു. 

ലോറിക്കുള്ളിലെ അട്ടിക്കുള്ളില്‍ ഇരുന്ന സിലിണ്ടര്‍ ഇവര്‍ ഉടനടി പുറത്തെടുത്ത് തോളില്‍ ചുമന്ന് സമീപത്തുള്ള കുളത്തില്‍ വലിച്ച് എറിഞ്ഞു . സിലിണ്ടര്‍ നീക്കം ചെയ്യാന്‍ വൈകിയിരുന്നെങ്കില്‍ വന്‍ അപകടത്തിന് കാരണമായേനെ.