Asianet News MalayalamAsianet News Malayalam

കുട്ടനാട്ടുകാരുടെ ജീവിതം ഇടത് വലത് മുന്നണികൾ മൃഗതുല്യമാക്കി: ബിജെപി

കാലാകാലങ്ങളായി സംസ്ഥാനം മാറി മാറി ഭരിച്ച ഇടത് വലത് മുന്നണികൾ  കുട്ടനാട്ടുകാരുടെ ജീവിതം മൃഗതുല്യമാക്കിയതെന്ന് ബിജെപി  സംസ്ഥാന ജന. സെക്രട്ടറി പി സുധീർ പറഞ്ഞു. മൃഗങ്ങൾക്ക് നൽകുന്ന പരിഗണനപോലും കുട്ടനാട്ടിലെ ജനങ്ങൾക്ക് നൽകുന്നില്ല

Left and right fronts make the lives of Kuttanad people like animals BJP
Author
Kerala, First Published Jun 16, 2021, 11:02 PM IST

കുട്ടനാട്: കാലാകാലങ്ങളായി സംസ്ഥാനം മാറി മാറി ഭരിച്ച ഇടത് വലത് മുന്നണികൾ  കുട്ടനാട്ടുകാരുടെ ജീവിതം മൃഗതുല്യമാക്കിയതെന്ന് ബിജെപി  സംസ്ഥാന ജന. സെക്രട്ടറി പി സുധീർ പറഞ്ഞു. മൃഗങ്ങൾക്ക് നൽകുന്ന പരിഗണനപോലും കുട്ടനാട്ടിലെ ജനങ്ങൾക്ക് നൽകുന്നില്ല. ആദ്യ കുട്ടനാട് പാക്കേജ് പോലെ തന്നെ രണ്ടാം കുട്ടനാട് പാക്കേജും കുട്ടനാട്ടിലെ ദുരിതം മാറ്റാൻ ഉപയോഗിക്കുന്നില്ല. 

കേന്ദ്ര സർക്കാർ അനുവദിച്ച പദ്ധതികളും ഫണ്ടുകളും അട്ടിമറിച്ചു. മട  വീഴ്ച തടയാൻ കേന്ദ്രം അനുവദിച്ച 28 കോടി രൂപ സംസ്ഥാന സർക്കാർ കൈപ്പറ്റിയെങ്കിലും എവിടെയാണ് ചെലവഴിച്ചതെന്ന് അറിയില്ല. കുട്ടനാട്ടിലെ ജനങ്ങളെ ദുരിതത്തിലേക്ക് തള്ളിയിട്ടിട്ട് അതിന്റെപേരിൽ ഫണ്ട് പിരിക്കുന്ന മാഫിയ ആയി സർക്കാർ മാറി. 

അത് മനസ്സിലാക്കിയ ജനങ്ങൾ സേവ് കുട്ടനാട് പോലുള്ള സ്വതന്ത്ര  വേദികൾ സൃഷ്ടിച്ചു പ്രതിഷേധിച്ചു തുടങ്ങി. അവർ ഉന്നയിക്കുന്ന പ്രശ്‍നങ്ങൾക്ക് പരിഹാരം കാണാതെ അവരെ  ആക്ഷേപിക്കുന്ന തരത്തിലുള്ള മന്ത്രിമാരുടെ പ്രസ്താവനകൾ അപമാനകരമാണ്. 

കുട്ടനാടിന്റെ പ്രശ്ങ്ങൾക്ക് ഇനിയും പരിഹാരം കണ്ടില്ലെങ്കിൽ ജനങ്ങൾ ഇവരെ കയ്യേറ്റം ചെയ്യുന്ന സ്ഥിതി ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബി ജെ പി ആലപ്പുഴ ജില്ലാ പ്രസിഡന്റ് എം വി ഗോപകുമാർ, കുട്ടനാട് നിയോജകമണ്ഡലം പ്രെസിഡന്റ് ഡി സുഭാഷ് എന്നിവരും ഒപ്പമുണ്ടായിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios