തീർത്ഥാടന ദിനം കൂടി ആയതിനാൽ തീർത്ഥാടകരോട് സ്ഥാനാർത്ഥി സൗഹൃദ സംഭാഷണം നടത്തി.
തൃശൂര്‍: എൽഡിഎഫ് സ്ഥാനാർത്ഥി വിഎസ് സുനിൽകുമാർ പാലയൂർ തീർത്ഥകേന്ദ്രം സന്ദർശിച്ചു. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് തീർത്ഥ കേന്ദ്രത്തിൽ അദ്ദേഹം സന്ദർശനം നടത്തിയത്. തീർത്ഥാടന ദിനം കൂടി ആയതിനാൽ തീർത്ഥാടകരോട് സ്ഥാനാർത്ഥി സൗഹൃദ സംഭാഷണം നടത്തി.
തുടർന്ന് നേർച്ചക്കഞ്ഞി കുടിച്ചു. എൽഡിഎഫ് മണ്ഡലം കൺവീനർ അഡ്വ. പി മുഹമ്മദ് ബഷീർ, സിപിഐ ലോക്കൽ സെക്രട്ടറി എ എ ശിവദാസൻ, സിപിഎം ഏരിയ കമ്മിറ്റി അംഗം അബ്ബാസ് മാലിക്കുളം, സിപിഎം ലോക്കൽ സെക്രട്ടറി പി എസ് അശോകൻ, സിജി സതീശൻ, അക്ബർ കോനോത്ത്,സി.എൽ.തോമസ്, പി കെ സലീം, പ്രവർത്തകർ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.
അതേസമയം, യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരനും തീർത്ഥകേന്ദ്രം സന്ദർശിച്ചു. സ്ഥാനാർത്ഥിയും നേർച്ച കഞ്ഞി കുടിച്ചാണ് മടങ്ങിയത്. നേതാക്കളായ സി എ ഗോപപ്രതാപൻ, തോമസ് ചിറമ്മൽ, കെ വി സത്താർ, ബേബി ഫ്രാൻസിസ്, അനീഷ് പാലയൂർ, ലാസർ മാസ്റ്റർ നിഖിൽ ജി കൃഷ്ണൻ, സി എം മുജീബ്,ശിവൻ, വിജു, റിഷി ലാസർ, ഹക്കിം ഇമ്പാറക്, ഖലീൽ ഷാ, ജമാൽ താമരത്ത് എന്നിവർ കൂടെ ഉണ്ടായിരുന്നു.
