വാല്‍പ്പറ:നല്ലമുടി തേയിലത്തോട്ടത്തിലെ പതിനൊന്നാം നമ്പര്‍ തേയിലത്തോട്ടത്തില്‍ കാലിന് പരിക്കേറ്റ കാട്ടാനക്കുട്ടിയെ കണ്ടെത്തി. നാല് ദിവസമായി ആനക്കുട്ടിയും അമ്മയാനയും ഈ പ്രദേശത്ത്  നിന്നും  മാറാതെ നില്‍ക്കുകയാണ്. പരിക്കേറ്റ ആനക്കുട്ടി തേയിലത്തോട്ടത്തിലുള്ള വിവരമറിഞ്ഞ് വനപാലകര്‍ എത്തി ചിത്രങ്ങള്‍ എടുത്തു. എന്നാല്‍ മൂന്ന് ദിവസങ്ങള്‍ പിന്നിട്ടിട്ടും ഇതുവരേയും യാതൊരു ചികിത്സയും നല്‍കിയിട്ടില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. 

ഏകദേശം രണ്ട് വയസുള്ള പിടിയാനയാണിതെന്നാണ് വിവരം. നേരത്തെ നാല് ദിവസം മുമ്പ് ആറ് ആനകള്‍ ഈ മേഖലയില്‍ ഉണ്ടായിരുന്നതായി തൊഴിലാളികള്‍ വ്യക്തമാക്കി. എന്നാല്‍ ഇതില്‍ നാലെണ്ണം കാട്ടിലേക്ക് കയറിപ്പോയി. നല്ലമുടി പന്നിമേട് തുടങ്ങി നിരവധി തേയില എസ്റ്റേറ്റുകളില്‍ ആനക്കൂട്ടം തമ്പടിച്ചിട്ടുണ്ട്. ഇവിടെആനകള്‍ റേഷന്‍ കടകളും സ്കൂളിലെ ഭക്ഷണപ്പുരയും തകര്‍ത്ത് ഭക്ഷ്യധാന്യങ്ങള്‍ തിന്നുന്നതും പതിവായിട്ടുണ്ട്. 

"